നിറകൺചിരിയിൽ നല്ല നാളെകൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖിക

Published on Nov 20, 2025, 12:00 AM | 1 min read

പാലക്കാട്‌

‘‘ഇവിടുത്തെ പഞ്ചായത്ത്‌ റോഡ്‌ കണ്ടില്ലേ, കോൺഗ്രസ്‌ വാർഡാണ്‌. ഒന്നും ശരിയാക്കുന്നില്ല. ഞങ്ങൾക്കിതൊന്ന്‌ നന്നാക്കി തരണം.’ – കുത്തനൂർ പഞ്ചായത്തിലെ പാലത്തറയിൽ തൊഴിലുറപ്പ്‌ തൊഴിലാളികളെ കാണാനെത്തിയ ജില്ലാ പഞ്ചായത്ത്‌ കോട്ടായി ഡിവിഷൻ എൽഡിഎഫ്‌ സ്ഥാനാർഥി ആർ ലതയുടെ കൈപിടിച്ച്‌ തങ്കമണിയമ്മയുടെ പരാതി. ‘‘മറ്റു പഞ്ചായത്തുകളിലെ വികസനം കാണണം. എൽഡിഎഫിനെ ഞങ്ങള്‌ വോട്ടിടൂ. നിങ്ങൾ തന്നെ ജയിക്കണം’’ – തങ്കമണിയമ്മ പറഞ്ഞു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്‌ നഷ്ടമായ പഞ്ചായത്താണ്‌ കുത്തനൂർ. ഡിവിഷനിൽ 1,726 വോട്ടുകൾക്ക്‌ വിജയിച്ച എൽഡിഎഫിന്റെ അഭിലാഷ്‌ തച്ചങ്കാടിന്റെ നേതൃത്വത്തിൽ റോഡ്‌ നവീകരണം, വാതകശ്മശാനം ഉൾപ്പെടെ നിരവധി വികസനം നടപ്പാക്കി. എന്നാൽ, കുത്തനൂരിൽ ചില കോൺഗ്രസ്‌ വാർഡുകളിൽ വീഴ്‌ചവരുത്തി. അഞ്ചുവർഷ കാലയളവിൽ ചെക്ക്‌ ഡാം(45 ലക്ഷം രൂപ), പുളിനെല്ലി ഗ്രന്ഥശാല കെട്ടിടം(10 ലക്ഷം), മിനിമാസ്‌റ്റ്‌ ലൈറ്റുകൾ(40 ലക്ഷം), പെരിങ്ങോട്ടുകുറുശി കോതകുളം നവീകരണം (40 ലക്ഷം), ജിംനേഷ്യം കെട്ടിടങ്ങൾ (30 ലക്ഷം), എംസിഎഫ്‌ കെട്ടിടം( 20 ലക്ഷം) എന്നിങ്ങനെ ജില്ലാ പഞ്ചായത്തിന്റെ ഫണ്ടിൽ പദ്ധതികൾ നടപ്പാക്കി. കുഴൽമന്ദം ബ്ലോക്ക്‌ പഞ്ചായത്തംഗമായി അനുഭവ സമ്പത്തുള്ള ആർ ലതയിലൂടെ വികസനം തുടരുകയാണ്‌ ലക്ഷ്യം. കോട്ടായി പഞ്ചായത്തിൽ മാത്രം 548 അടിസ്ഥാന സ‍ൗകര്യവികസന പദ്ധതികൾ നടപ്പാക്കി. പെരിങ്ങോട്ടുകുറുശി, കുഴൽമന്ദം, മാത്തൂർ പഞ്ചായത്തുകളിലെ വാർഡുകളും ഡിവിഷനിലുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Home