പരീക്ഷ വ്യാഴാഴ്‌ച മുതൽ
ജില്ലയിൽ തുല്യതാപരീക്ഷഎഴുതുന്നത് 2,568 പേർ

പാലക്കാട്
വ്യാഴാഴ്‌ച മുതൽ ആരംഭിക്കുന്ന ഹയർസെക്കൻഡറി തുല്യതാ പരീക്ഷയെഴുതാൻ ജില്ലയിൽ 2,568 പേർ. 721 സ്ത്രീകളും 169 പുരുഷന്മാരുമടക്കം ഒന്നാംവർഷത്തിൽ 890 പേരും 1,413 സ്ത്രീകളും 263 പുരുഷന്മാരുമടക്കം 1,678 പേർ രണ്ടാംവർഷ പരീക്ഷയുമാണ് എഴുതുന്നത്. പട്ടികജാതി–-പട്ടികവർഗ വിഭാഗത്തിലുള്ള 135 പേർ ഒന്നാം വർഷത്തിലും 266 പേർ രണ്ടാംവർഷത്തിലുമുണ്ട്. 245 ആശാ പ്രവർത്തകരും 131 ഭിന്നശേഷി പഠിതാക്കളും പരീക്ഷയെഴുതും. ചിറ്റൂർ ജിബിഎച്ച്എസ്എസ്, പാലക്കാട് പിഎംജി എച്ച്എസ്എസ്, പട്ടാമ്പി ജിഎച്ച്എസ്എസ്, അഗളി ജിഎച്ച്എസ്എസ്, ചെർപ്പുളശേരി ജിഎച്ച്എസ്എസ്, പത്തിരിപ്പാല ജിവിഎച്ച്എസ്എസ്, കണ്ണാടി എച്ച്എസ്എസ്, കുമരംപുത്തൂർ കല്ലടി എച്ച്എസ്എസ്, ശ്രീകൃഷ്ണപുരം എച്ച്എസ്എസ്, ഒറ്റപ്പാലം ഈസ്റ്റ് ജിഎച്ച്എസ്എസ്, ആലത്തൂർ ജിജിഎച്ച്എസ്എസ്, കൊപ്പം ജിഎച്ച്എസ്എസ്, വട്ടേനാട് ജിവിഎച്ച്എസ്എസ് എന്നിവിടങ്ങളിലാണ് പരീക്ഷാ കേന്ദ്രങ്ങൾ. സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിക്കാണ് നടത്തിപ്പ് ചുമതല.









0 comments