കണ്ടെത്തിയത് 3,713 പാക്കറ്റ്
ബേക്കറിയിൽനിന്ന് ലഹരിവസ്തുക്കൾ പിടികൂടി

ചിറ്റൂർ
ഗോപാലപുരത്ത് ബേക്കറിയിൽ വിൽപ്പനയ്ക്കായി ഒളിപ്പിച്ചുവച്ച 3,713 പാക്കറ്റ് നിരോധിത ലഹരിവസ്തുകൾ പൊലീസ് പിടികൂടി. മിന്നൽ പരിശോധനയിൽ മുരുകൻ ബേക്കറിയിൽനിന്നാണ് ഇവ കണ്ടെത്തിയത്. സിഐ എം ആർ അരുൺകുമാർ, എസ്ഐ കെ പി ജോർജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. കടയുടെ പ്രവർത്തനാനുമതി റദ്ദാക്കാൻ പഞ്ചായത്ത് സെക്രട്ടറിക്കും ഡെപ്യൂട്ടി ഡയറക്ടർക്കും റിപ്പോർട്ട് നൽകി. പരിശോധന തുടരുമെന്ന് എസ്ഐ കെ പി ജോർജ് പറഞ്ഞു.









0 comments