ഐക്യദാർഢ്യവുമായി പെൻഷൻകാരും

പാലക്കാട്
പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നാഷണൽ കോ-–-ഓർഡിനേഷൻ കമ്മിറ്റി ഓഫ് പെൻഷനേഴ്സ് അസോസിയേഷൻ പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസ് പരിസരത്ത് ധർണ നടത്തി. ബാങ്ക് പെൻഷനേഴ്സ് ഫോറം അഖിലേന്ത്യാ വൈസ് പ്രസിഡന്റ് സജി വർഗീസ് ഉദ്ഘാടനം ചെയ്‌തു. എൻസിസിപിഎ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ടി എസ് പരമേശ്വരൻ അധ്യക്ഷനായി. എഐബിഡിപിഎ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി ആർ പരമേശ്വരൻ, എകെബിആർഎഫ് ജില്ലാ സെക്രട്ടറി ഐ എം സതീശൻ, എഐബിഡിപിഎ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി വി രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. എഐപിആർപിഎ നേതാവ് സി മധുസൂദനൻ സ്വാഗതവും സിജിപിഎ താലൂക്ക് ട്രഷറർ വിജയരാഘവൻ നന്ദിയും പറഞ്ഞു. കെഎസ്എസ്പിയു ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിനുമുന്നിൽ ധർണയും പ്രകടനവും നടത്തി. പിഎഫ്‌ആർഡിഎ, കെഎസ്‌എസ്‌പിയു നിയമവും ഫിനാൻസ് ഭേദഗതി ബില്ലും പിൻവലിക്കുക, കേന്ദ്ര സർക്കാർ കേരളത്തോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് അഖിലേന്ത്യാ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും നടത്തിയ ധർണ എ പ്രഭാകരൻ എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് സി എസ് സുകുമാരൻ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി എൻ പി കോമളം, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എം രാമകൃഷ്ണൻ, ആർ എ ഉണ്ണിത്താൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി എൻ മോഹൻദാസ് സ്വാഗതവും ട്രഷറർ കെ കെ സതീശൻ നന്ദിയും പറഞ്ഞു.









0 comments