റാലിയുമായി അധ്യാപകരും സർക്കാർ ജീവനക്കാരും

പാലക്കാട്
അഖിലേന്ത്യ പണിമുടക്ക് വിജയിപ്പിക്കുന്നതിനായി ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ പണിമുടക്ക് റാലി സംഘടിപ്പിച്ചു. സിവിൽ സ്റ്റേഷൻ പരിസരത്തുനിന്ന് ആരംഭിച്ച റാലി അഞ്ചുവിളക്കിൽ സമാപിച്ചു. യോഗം എഫ്‌എസ്‌ഇടിഒ ജനറൽ സെക്രട്ടറി എം എ അജിത്കുമാർ ഉദ്‌ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ അജില അധ്യക്ഷയായി. എഫ്‌എസ്‌ഇടിഒ ജില്ലാ സെക്രട്ടറി കെ മഹേഷ്, കെജിഒഎ സംസ്ഥാന വൈസ് പ്രസിഡന്റ് സിനി സോമരാജൻ, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ഡോ. ശ്രീദേവി, കെഎസ്‌ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ് എം എ അരുൺകുമാർ, എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി കെ സന്തോഷ്‌കുമാർ, കെജിഎൻഎ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആർ സുരേഷ്, പി സെയ്‌തലവി, കെഎൻടിഇഒ സംസ്ഥാന ട്രഷർ ജയകുമാർ, പിഎസ്‌സിഇയു ജില്ലാ സെക്രട്ടറി മനേഷ് എന്നിവർ സംസാരിച്ചു.









0 comments