പുനർനിർണയം: കരട് പ്രസിദ്ധീകരിച്ചു
ജില്ലാ പഞ്ചായത്തിൽ 31 ഡിവിഷൻ

പാലക്കാട്
ജില്ലാ പഞ്ചായത്ത് ഡിവിഷനുകളുടെ എണ്ണം പുതുക്കി നിശ്ചയിച്ച് സംസ്ഥാന ഡീലിമിറ്റേഷന്‍ കമീഷന്‍ കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഡിവിഷനുകളുടെ എണ്ണം 31 ആക്കി ഉയർത്തി കമീഷൻ വെബ്സൈറ്റിൽ കരട് പ്രസിദ്ധീകരിച്ചു. അതിര്‍ത്തികള്‍ നിര്‍ണയിക്കാനുള്ള കരട് നിര്‍ദേശങ്ങളും ഉള്‍പ്പെടുത്തി. നിർദേശങ്ങൾ സംബന്ധിച്ച ആക്ഷേപങ്ങളും അഭിപ്രായങ്ങളും ശനിയാഴ്ചവരെ പൊതുജനങ്ങൾക്ക് അറിയിക്കാം. ഡീലിമിറ്റേഷൻ കമീഷൻ സെക്രട്ടറിക്കോ കലക്ടര്‍ക്കോ അപേക്ഷ നൽകാം. അപേക്ഷയോടൊപ്പം രേഖകൾ സമര്‍പ്പിക്കുന്നവര്‍ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും നല്‍കണം. യുക്തമായ പരാതി നൽകിയ വ്യക്തികളെ കമീഷൻ നേരിട്ട് കേൾക്കും.









0 comments