യൂത്ത് പാർലമെന്റ്

കോഴിക്കോട്
സംസ്ഥാന സർക്കാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്‌സ് ജനാധിപത്യത്തിനും സാമൂഹ്യനീതിക്കുമായുള്ള വേദിയായ എഫ്ഡിഎസ്ജെയുടെ നേതൃത്വത്തിൽ കലിക്കറ്റ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ യൂത്ത് പാർലമെന്റ് നടത്തി. മത്സരം അഹമ്മദ് ദേവർകോവിൽ എംഎൽഎ ഉദ്ഘാടനംചെയ്തു. പിടിഎ പ്രസിഡന്റ് എം പി ജംഷീദ് അധ്യക്ഷനായി. കൗൺസിലർ പി മുഹ്സിന, ജാഫർ ബറാമി, പ്രധാനാധ്യാപിക എം കെ സൈനബ, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ ശ്രീദേവി, ഇ ബിജു എന്നിവർ സംസാരിച്ചു. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എം അബ്ദു സ്വാഗതവും എം കെ ഫൈസൽ നന്ദിയും പറഞ്ഞു. ഷസ ഇസ്മയിൽ, ആയിഷ റിയ, ഫാത്തിമ സമീറ, ആയിഷ റിഫ, ആയിഷ റെന എന്നിവർ യഥാക്രമം പ്രസിഡന്റ്, പ്രധാനമന്ത്രി, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, പ്രതിപക്ഷ നേതാവ് എന്നിവരായി യൂത്ത് പാർലമെന്റ് നയിച്ചു. സംസ്ഥാന നിയമസഭയിലെ റിട്ട. ജോ. സെക്രട്ടറി കെ പുരുഷോത്തമൻ, റിട്ട. ഡെപ്യൂട്ടി സെക്രട്ടറി കെ ബാല മുരളീകൃഷ്ണൻ എന്നിവർ വിധികർത്താക്കളായി.









0 comments