അറിയാം ബാലുശേരിയുടെ വികസനപാഠം

നടുവണ്ണൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സയൻസ് പാർക്ക്
ഗിരീഷ് വാകയാട് ബാലുശേരി കുട്ടികളിൽ ശാസ്ത്രപഠനം ലളിതവും ആസ്വാദ്യകരവുമാക്കാൻ ബാലുശേരി ബ്ലോക്ക് പഞ്ചായത്ത് നടുവണ്ണൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിർമിച്ചുനൽകിയ സയൻസ് പാർക്ക് ബ്ലോക്ക് പഞ്ചായത്തിന്റെ വികസന നാൾവഴികളിലെ പുതുമയാർന്ന പദ്ധതിയാണ്. ജനപക്ഷ വികസന കാഴ്ചപ്പാടിലൂടെ ഭാവനാത്മക പദ്ധതികളെങ്ങനെ രൂപപ്പെടുത്താൻ കഴിയുമെന്നതിന്റെ സാക്ഷ്യപത്രം കൂടിയാണ് ബാലുശേരി ബ്ലോക്ക് പഞ്ചായത്തിന്റെ ഓരോ പദ്ധതിയും. തനത് വികസന പദ്ധതികളോടൊപ്പം സംസ്ഥാന സർക്കാരിന്റെ ജനക്ഷേമ പദ്ധതികളും ജനങ്ങളെ ചേർത്തുപിടിച്ച് നടപ്പാക്കാനായതിന്റെ ചാരിതാർഥ്യത്തിലാണ് ബ്ലോക്ക് പഞ്ചായത്ത്. ആരോഗ്യത്തിൽ പുത്തൻ പ്രതീക്ഷ ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ ബാലുശേരി താലൂക്കാശുപത്രിയിലെ ഡയാലിസിസ് കേന്ദ്രം വൃക്കരോഗികൾക്ക് താങ്ങും തണലുമാണ്. ഒരു ദിവസം 64 രോഗികൾക്ക് ഡയാലിസിസ് നടത്താം. രണ്ടാംഘട്ട നവീകരണം പൂർത്തിയാക്കിയതോടെയാണ് ഡയാലിസിസ് കേന്ദ്രത്തിന്റെ സൗകര്യങ്ങൾ വർധിപ്പിച്ചത്. കൂടാതെ കിഫ്ബിയിൽ 23 കോടി രൂപ ചെലവഴിച്ച് ബാലുശേരി താലൂക്ക് ആശുപത്രിയിൽ ആധുനിക സൗകര്യത്തോടെയുള്ള പുതിയ കെട്ടിട നിർമാണം പൂർത്തിയായി വരികയാണ്. ഉള്ള്യേരി, കൂരാച്ചുണ്ട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെ കെട്ടിട നവീകരണത്തിനായി മൂന്ന് കോടി രൂപയിലേറെ ചെലവഴിച്ചു. നെൽവിത്ത് സംരക്ഷണം ഉൽപ്പാദനച്ചെലവ് കൂടിയതിന്റെ ഭാഗമായി നെൽകൃഷിയിൽനിന്ന് കർഷകർ പിൻവാങ്ങുന്നത് ഒഴിവാക്കാൻ സഹായകമായ പദ്ധതികൾ നടപ്പാക്കി. നേരത്തെ ധാരാളം കൃഷി ചെയ്തിരുന്ന പരമ്പരാഗത നെൽവിത്തുകൾ കർഷകർക്ക് എത്തിച്ചുകൊടുത്തു. വയനാട്ടിൽനിന്നുള്ള 160–ലേറെ പരമ്പരാഗത വിത്തുകളാണിങ്ങനെ കർഷകർക്ക് നൽകിയത്. ബ്ലോക്കിനുകീഴിലെ ഏഴു പഞ്ചായത്തുകളിലായി പരമ്പരാഗത നെൽകൃഷി ചെയ്യുന്നുണ്ട്. ഓപ്പൺ ജിമ്മും വനിതാ ഫിറ്റ്നസ് സെന്ററും ജീവിതശൈലീ രോഗങ്ങളെ തടയാൻ വ്യായാമം കാര്യക്ഷമമാക്കുക എന്ന ഉദ്ദേശ്യത്തോടെ ഓപ്പൺ ജിമ്മും വനിതാ ഫിറ്റ്നസ് സെന്ററും സ്ഥാപിച്ചു. ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ എല്ലാ പഞ്ചായത്തിലും ഇത്തരത്തിലുള്ള ഓപ്പൺ ജിം സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ വനിതാ ഫിറ്റ്നസ് സെന്ററും ഏർപ്പെടുത്തി. കലാഗ്രാമം കലയെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കാനുതകുന്ന സ്വപ്നപദ്ധതിയായ കലാഗ്രാമം കരുവണ്ണൂരിൽ പ്രവർത്തനമാരംഭിച്ചു. ഇതിനായി 22 ലക്ഷം രൂപ ചെലവഴിക്കും. ആർട്ട് ഗ്യാലറി എന്ന സന്നദ്ധ സംഘടനയുടെ സഹായത്തോടെയാണ് ഭൂമി വാങ്ങിയത്. വികസനം ഒറ്റനോട്ടത്തിൽ *പാർപ്പിട നിർമാണത്തിന് ആറു കോടിയിലേറെ ചെലവിട്ടു. *മാനസിക വെല്ലുവിളി നേരിടുന്നവർക്ക് പകൽ സമയ പരിചരണത്തിന് പനങ്ങാട് കാവിൽപാറയിൽ കേന്ദ്രം തുടങ്ങി. * നടുവണ്ണൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, പൂനൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, വാകയാട് ഹയർ സെക്കൻഡറി സ്‌കൂൾ, എരമംഗലം ജിഎൽപി സ്‌കൂൾ, ഉള്ള്യേരി ജിഎൽപി സ്‌കൂൾ എന്നിവിടങ്ങളിൽ ടോയ്‌ലറ്റ് സമുച്ചയം. * കിച്ചൺ ഓൺ വീൽസ്, മൊബൈൽ മെഡിക്കൽ ലാബുൾപ്പെടെ നൂതന തൊഴിൽ സംരംഭങ്ങൾ.









0 comments