ത്രിതല പഞ്ചായത്ത് എൽഡിഎഫ് സ്ഥാനാർഥികളെ വിജയിപ്പിക്കും

കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ സിഐടിയു ഫറോക്ക് ഡിവിഷൻ ജനറൽ ബോഡി സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി ദിലീപ് ഉദ്ഘാടനംചെയ്യുന്നു
കുന്നമംഗലം ത്രിതല പഞ്ചായത്തിലേക്ക് മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർഥികളെ വിജയിപ്പിക്കാൻ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ സിഐടിയു ഫറോക്ക് ഡിവിഷൻ ജനറൽ ബോഡി തീരുമാനിച്ചു. പെരുമണ്ണയിൽ നടന്ന യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി ദിലീപ് ഉദ്ഘാടനംചെയ്തു. നൈഫ റസാഖ് അധ്യക്ഷയായി. സി പ്രജീഷ് അനുശോചന പ്രമേയം അവതരിപ്പിച്ചു. ഫറോക്ക് ഡിവിഷൻ സെക്രട്ടറി പി പ്രബീഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. എം എം അബ്ദുൽ അക്ബർ, സി വി ഉണ്ണികൃഷ്ണൻ, കെ ജയപ്രകാശ് എന്നിവർ സംസാരിച്ചു. ഇ ടി ബ്രിജേഷ് സ്വാഗതവും എൻ എസ് സനൽ നന്ദിയും പറഞ്ഞു. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിക്കുന്ന സംഘടനയുടെ മുൻ ജനറൽ സെക്രട്ടറി കെ ജയപ്രകാശിന് തെരഞ്ഞെടുപ്പിൽ കെട്ടിവയ്‌ക്കാനുള്ള തുക സംഘടന കൈമാറി.









0 comments