തിരകള്‍ക്കിടയില്‍ ഭാഗ്യം തിരയുന്നവര്‍

കോഴിക്കോട് ബീച്ചില്‍ ഭാഗ്യം തിരയുന്നവര്‍
പി ഫില്‍ഷര്‍ കോഴിക്കോട് പെരുംമഴയ്‌ക്കും കടൽക്ഷോഭത്തിനും പിന്നാലെ അവരെത്തും, തിരകൾക്കിടയിൽ ഭാഗ്യം തിരയാൻ. നിരവധി സന്ദർശകരെത്തുന്ന കോഴിക്കോട് ബീച്ചിലാണ് ഭാഗ്യാന്വേഷകരുടെ തിരക്ക്. കടൽ കാണാനെത്തുന്നവരിൽനിന്ന് പൂഴിയിലും കടലിലും അകപ്പെടുന്ന വിലപിടിപ്പുള്ളവയും നാണയങ്ങളും പ്രതീക്ഷിച്ചാണ് ഇവരെത്തുന്നത്. രാത്രിയിലെ വേലിയേറ്റത്തിനുശേഷം കടൽ പിൻവാങ്ങുന്നതോടെ പൂഴിയിലകപ്പെട്ട വസ്തുക്കൾ കരയിലേക്ക് വരും. മേൽഭാഗത്തെ മണൽ മാറുന്നതോടെ ഭാഗ്യം തിരയുന്നവരുടെ കണ്ണിൽപ്പെട്ടാൽ പിന്നെ അത് അവർക്കുള്ളതാണ്. പ്രത്യേക താളത്തിൽ തിരകൾ തട്ടിത്തെറുപ്പിച്ചാണ് ഇവർ പൂഴിയിലൂടെ നടക്കുക. മണിക്കൂറുകളോളം ക്ഷമയോടെ തിരിച്ചിൽ നടത്തിയാലാകും എന്തെങ്കിലും കിട്ടുക. മിക്കവാറും ദിവസങ്ങളിലും നാണയങ്ങളാണ് ലഭിക്കുന്നത്. അപ്രതീക്ഷിതമായി സ്വർണമുൾപ്പെടെയുള്ളവ കിട്ടിയവരുണ്ട്. കൂടുതൽ സന്ദർശകരെത്തുന്ന അവധി ദിവസങ്ങൾക്കുശേഷം തിരച്ചിലുകാരുടെ എണ്ണവും കൂടും. ട്രോളിങ് നിരോധനം ഉൾപ്പെടെ കടലിൽ പോകാൻ കഴിയാത്ത ദിവസങ്ങളിൽ ചെറിയ ആശ്വാസമായാണ് പലരും ഇതിനെത്തുന്നത്. വില പിടിച്ചവ ഉടമകളെ തേടിച്ചെന്ന് തിരിച്ചുനൽകിയവരും ഇവർക്കിടയിലുണ്ട്.









0 comments