സംരക്ഷണ ശൃംഖല തീർത്തു

കോഴിക്കോട് പൊതുജനാരോഗ്യ മേഖലയെ തകർക്കാനുള്ള ഗൂഢശ്രമങ്ങൾക്കെതിരെ കേരള എൻജിഒ യൂണിയൻ, കെജിഒഎ, കെജിഎൻഎ എന്നീ സംഘടനകളുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ മെഡിക്കൽ കോളേജുകൾക്ക് മുന്നിൽ ജീവനക്കാരുടെ പൊതുജനാരോഗ്യ മേഖല സംരക്ഷണ ശൃംഖല സംഘടിപ്പിച്ചു. ചെറിയ പിഴവുകൾ പർവതീകരിച്ച് പൊതുജനാരോഗ്യ മേഖലയെ ഇല്ലാതാക്കാനുള്ള ഗൂഢശ്രമങ്ങളെ തിരിച്ചറിയണമെന്നും വ്യാജ പ്രചാരണങ്ങളെ പൊതുസമൂഹമാകെ തള്ളിക്കളയണമെന്നും ശൃഖല ആഹ്വാനംചെയ്തു. മെഡിക്കൽ കോളേജിന് മുന്നിൽ നടന്ന ശൃംഖലയിൽ നൂറുകണക്കിന് ജീവനക്കാർ അണിചേർന്നു. കേരള എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ഹംസ കണ്ണാട്ടിൽ, കെജിഒഎ സംസ്ഥാന വൈസ് പ്രസിഡന്റ് പി പി സുധാകരൻ, കെജിഎൻഎ ജില്ലാ സെക്രട്ടറി പി പ്രജിത്ത് എന്നിവർ സംസാരിച്ചു.









0 comments