കടലുണ്ടി വാവുത്സവത്തിന്‌ കൊടിയേറി

കടലുണ്ടി വാവുത്സവത്തിന്‌ പേടിയാട്ട് ഭഗവതി കാവിൽ കൊടിയേറ്റുന്നു

കടലുണ്ടി വാവുത്സവത്തിന്‌ പേടിയാട്ട് ഭഗവതി കാവിൽ കൊടിയേറ്റുന്നു

വെബ് ഡെസ്ക്

Published on Oct 16, 2025, 02:10 AM | 1 min read

​​കടലുണ്ടി ​ കടലുണ്ടി വാവുത്സവത്തിന്‌ പേടിയാട്ട് ഭഗവതി കാവിൽ കൊടിയേറി. പേടിയാട്ടുകാവിൽ ബുധൻ രാവിലെ 7.30ന്‌ പനയമഠം തറവാട് കാരണവർ പ്രഭാകരൻ നായരുടെ കാർമികത്വത്തിലായിരുന്നു കൊടിയേറ്റം. കുന്നത്ത് തറവാട്ടിൽ 17ന് കൊടിയേറും. ഇതേ ദിവസം ഉച്ചയോടെ പേടിയാട്ട് കാവിൽ മണ്ണൂർ ശിവക്ഷേത്രം മേൽശാന്തിയുടെ കാർമികത്വത്തിൽ അഞ്ചാം പുണ്യാഹ പൂജയും നടക്കും. മൂത്ത പെരുവണ്ണാനും സംഘവും കാവിൽ ദർശനം നടത്തി പ്രസാദവും സ്വീകരിക്കും. 19നാണ് ജാതവൻ പുറപ്പാട്. പകൽ 2.30ന് മണ്ണൂർ കാരകളിപറമ്പിലെ ജാതവൻ കോട്ടയിൽനിന്ന്‌ പുറപ്പാട് ആരംഭിക്കും. ജാതവൻ പുറപ്പാടിന്‌ കുടിൽപുരക്കൽ തറവാട്ടിലെ മൂത്ത പെരുവണ്ണാന്റെ നേതൃത്വത്തിൽ ഒരുക്കങ്ങൾ തുടങ്ങി. 21നാണ്‌ വാവുത്സവം.



deshabhimani section

Related News

View More
0 comments
Sort by

Home