വികസന പന്തമേന്തി പന്തലായനി

മുചുകുന്നിലെ അച്യുതൻ നായർ സ്മാരക ഗ്രന്ഥശാലാ കെട്ടിടം

മുചുകുന്നിലെ അച്യുതൻ നായർ സ്മാരക ഗ്രന്ഥശാലാ കെട്ടിടം

വെബ് ഡെസ്ക്

Published on Nov 06, 2025, 01:53 AM | 2 min read

എ സജീവ്‌കുമാർ കൊയിലാണ്ടി ഒരുനാടിന്റെ നാഡിമിടിപ്പാണ് പ്രദേശത്തെ ഗ്രന്ഥശാലകളെന്ന് തിരിച്ചറിവുള്ള ഭരണാധികാരികളാണ് പന്തലായനി ബ്ലോക്ക് പഞ്ചായത്തിനുള്ളതെന്ന്‌ മുചുകുന്നിലെ അച്യുതൻ നായർ ഗ്രന്ഥശാലയുടെ സെക്രട്ടറി ബാബുവും പ്രസിഡന്റ്‌ ഷീജാ ഷാജിയും പറയുന്നു. അതിന്റെ നേർസാക്ഷ്യമാണ്‌ കർഷക തൊഴിലാളി നേതാവും ഗ്രന്ഥശാലാ പ്രവർത്തകനുമായ അച്യുതൻ നായരുടെ പേരിലുള്ള ഗ്രന്ഥശാലയ്ക്കുള്ള മനോഹരമായ കെട്ടിടം. മുചുകുന്നിലുള്ള ഗ്രന്ഥശാലക്ക് 21 ലക്ഷം രൂപ ചെലവിട്ടാണ് കെട്ടിടം പണിതത്. മേലൂർ കെഎംഎസ് ലൈബ്രറിയിൽ എം ടി ഓഡിറ്റോറിയം പണിതതും ഏഴ്‌ ഗ്രന്ഥശാലകൾക്ക് കെട്ടിടവും പശ്ചാത്തല സൗകര്യവുമൊരുക്കിയതുമെല്ലാം സാംസ്‌കാരിക രംഗത്തെ ഇടപെടലാണ്. അത്തോളി, ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, മൂടാടി, അരിക്കുളം പഞ്ചായത്തുകളാണ് പന്തലായനി ബ്ലോക്കിന്‌ കീഴിലുള്ളത്. സ്കൂളുകളിൽ ഓൺലൈൻ സൗകര്യമൊരുക്കുന്നതിൽ തുടങ്ങി ബ്ലോക്ക് പരിധിക്കുള്ളിലെ ലൈബ്രറികൾ മുതൽ ടോയ്‌ലറ്റുകൾ വരെ നിർമിക്കാൻ ഫണ്ട് വകയിരുത്തി. ​ പച്ചക്കറികൾ 
സ്‌കൂളുകളിൽനിന്ന്‌ ഉച്ചഭക്ഷണത്തിനാവശ്യമായ പച്ചക്കറികൾ സ്കൂളുകൾ തന്നെ ഉൽപ്പാദിപ്പിക്കാനായി നിരവധി കുട്ടിക്കർഷകരെ വളർത്തിയെടുത്തു. സ്കൂളുകളിൽ ആരംഭിച്ച സ്റ്റുഡന്റ്‌ ക്ലീൻ ആർമി സംസ്ഥാനത്തുതന്നെ വേറിട്ടതാണ്. മൂന്ന്‌ അധ്യാപകരുടെ ചുമതലയിൽ 15 മുതൽ 30 വരെ കുട്ടികളാണ് ഇതിലുള്ളത്‌. സ്വയംതൊഴിൽ 
സംരംഭങ്ങളിൽ വേറിട്ട്‌ നിരവധി പേർക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ കണ്ടെത്താനുള്ള സഹായമേകി. വനിതകൾക്ക് 75 ശതമാനവും പുരുഷൻമാർക്ക് 50 ശതമാനവും സബ്സിഡിയോടെയാണ് സഹായങ്ങൾ വിതരണംചെയ്തത്. സംസ്ഥാന സർക്കാരിന്റെ നിർദേശപ്രകാരം നടപ്പാക്കിയ ജോബ് സെന്ററിന്റെ ഭാഗമായി നടത്തിയ തൊഴിൽ മേളയിലൂടെ നിരവധി പേർക്ക്‌ അംഗീകൃത കമ്പനികളിൽ ജോലി ലഭിച്ചു. ഷോർട്ട് ലിസ്റ്റിലെ 34 പേർക്ക്‌ ഉടൻ തൊഴിലാവും. പിഎം എ പദ്ധതി പ്രകാരം അപേക്ഷിച്ചവർക്ക് മുഴുവൻ വീടുനൽകി. അഞ്ച്‌ അങ്കണവാടികൾക്ക് കെട്ടിടം നിർമിച്ചു. പാരമ്പര്യ കലാകാരൻമാർക്ക് ചെണ്ട, തുടി, തകിൽ തുടങ്ങിയവ വാദ്യോപകരണങ്ങൾ നൽകി പ്രത്യേക സഹായം നൽകി. മികവ്‌ ആരോഗ്യരംഗത്തും ആരോഗ്യരംഗത്ത് തിരുവങ്ങൂർ കുടുംബാരോഗ്യ കേന്ദ്രം നവീകരിച്ചു. അത്യാധുനിക സൗകര്യങ്ങളോടെ ലാബൊരുക്കി. പാലിയേറ്റീവ് രംഗത്ത് നിരവധി പേർക്ക് ആശ്വാസമാകാനും ഇ‍ൗ കേന്ദ്രത്തിനായി. ഫിസിയോ തെറാപ്പി യൂണിറ്റിനെ നിരവധി പേരാണ്‌ ആശ്രയമാകുന്നത്‌. പബ്ലിക് ഹെൽത്ത് യൂണിറ്റെന്ന നിലയിൽ വൈകിട്ട് ആറുവരെ ഡോക്ടർമാരുടെ സേവനം ലഭ്യമാണ്‌. കാർഷിക രംഗത്ത്‌ 
ഇടപെടൽ ശ്രദ്ധേയം കാർഷിക രംഗത്ത് വിപ്ലവകരമായ ഇടപെടൽ നടത്തിയതിന്റെ ഭാഗമായി വാഴകൃഷി, മഞ്ഞൾ അടക്കമുള്ള ഇടവിള കൃഷികൾ, നെല്ല്, തെങ്ങ് എന്നിവയിലെല്ലാം വലിയ ഉൽപ്പാദനമുണ്ടാക്കി. എല്ലാ പഞ്ചായത്തിലും നേന്ത്രവാഴ കൃഷിയൊരുക്കി. ഉൽപ്പാദന രംഗത്തും കൃഷി വ്യാപനത്തിലും വലിയ ഉയർച്ചയാണ് നേന്ത്രവാഴ കൃഷിയിലുണ്ടായത്. കാർഷിക രംഗത്തേക്ക് സ്ത്രീകളുടെ പങ്കാളിത്തം കൂട്ടുന്നതിന്റെ ഭാഗമായി ട്രാക്ടർ പരിശീലനം, തെങ്ങുകയറ്റ പരിശീലനം എന്നിവ നടപ്പാക്കി. വയോജനങ്ങളെ 
ചേർത്തുനിർത്തി വയോജനങ്ങൾക്കായി ഗുണപ്രദമായ നിരവധി പദ്ധതികൾക്കൊപ്പം വയോജന കലോത്സവം സാമൂഹ്യരംഗത്തെ മാറ്റമായി മാറി. പട്ടികജാതി വിദ്യാർഥികൾക്ക് പ-ഠന മുറിയടക്കം പട്ടികജാതി വികസന രംഗത്ത് വൻ മുന്നേറ്റമുണ്ടാക്കി.



deshabhimani section

Related News

View More
0 comments
Sort by

Home