സംസ്ഥാനപാതയിലെ തേക്ക് മുറിച്ചുകടത്തി

സംസ്ഥാനപാതയിൽ തട്ടാറത്ത് റോഡരികിലുള്ള തേക്ക് മരം മുറിച്ചശേഷമുള്ള കുറ്റി
നാദാപുരം സംസ്ഥാനപാതയിൽ തൂണേരി ബാലവാടി ബസ് സ്‌റ്റോപ്പിന് സമീപം തട്ടാറത്ത് പള്ളിക്ക് മുൻവശത്ത് റോഡരികിലുള്ള തേക്ക് മരം മുറിച്ചുകടത്തി. ഒരുലക്ഷം രൂപ വിലവരുന്ന മരമാണ് കടത്തിയത്. വെള്ളി പുലർച്ചെ 12നും രണ്ടിനും ഇടയിലാണ് സംഭവം. സാമൂഹ്യ വനവൽക്കരണത്തിന്റെ ഭാഗമായിവച്ച മരമാണ് മുറിച്ചുകടത്തിയത്. മറ്റൊരു തേക്ക് മരം മുറിക്കാൻ പാകത്തിൽ കൊമ്പുകളും ചില്ലകളും വെട്ടിമാറ്റിയി ട്ടുണ്ട്. മരക്കുറ്റി നാട്ടുകാർ കണ്ടതിന് പിന്നാലെ കരിയിലകളും ചാക്കുകളും കൊണ്ടുമറച്ചു. അടുത്തിടെ നാദാപുരം മേഖലയിൽ സംസ്ഥാനപാതയിൽ നിരവധി മരങ്ങൾ മുറിച്ചു കടത്തുന്നുണ്ട്. പൊതുമരാമത്ത് വടകര അസി. എജിനിയർ നൽകിയ പരാതിയിൽ നാദാപുരം പൊലീസ് കേസെ ടുത്തു.









0 comments