അധ്യാപകർ മാർച്ച്‌ നടത്തി

കെഎസ്ടിഎ നേതൃത്വത്തിൽ എഇ ഓഫീസിലേക്ക് നടത്തിയ മാർച്ച് സംസ്ഥാന വൈസ് പ്രസിഡന്റ് പി എസ് സ്മിജ ഉദ്‌ഘാടനം ചെയ്യുന്നു

കെഎസ്ടിഎ നേതൃത്വത്തിൽ എഇ ഓഫീസിലേക്ക് നടത്തിയ മാർച്ച് സംസ്ഥാന വൈസ് പ്രസിഡന്റ് പി എസ് സ്മിജ ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 21, 2025, 01:58 AM | 1 min read

കോഴിക്കോട് കെഎസ്ടിഎ നേതൃത്വത്തിൽ എഇഒ ഓഫീസുകളിലേക്ക്‌ മാര്‍ച്ച് നടത്തി. കേന്ദ്ര അവഗണന അവസാനിപ്പിക്കുക, ദേശീയ വിദ്യാഭ്യാസ നയം 2020 റദ്ദാക്കുക, ടെറ്റ് അധ്യാപകരെ സംരക്ഷിക്കാൻ കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മാണം നടത്തുക, ജോലി സംരക്ഷണം ഉറപ്പാക്കുക, ഭിന്നശേഷി നിയമനത്തിന് ചട്ടപ്രകാരം തസ്തിക മാറ്റിവച്ചാൽ മറ്റു നിയമനങ്ങൾ മുൻകാല പ്രാബല്യത്തോടെ അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാര്‍ച്ച്. ജില്ലയിൽ 17 ഓഫീസുകൾക്ക് മുന്നിലായിരുന്നു സമരം. കോഴിക്കോട് സിറ്റി എഇഒ ഓഫീസിന്‌ മുന്നിൽ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ പി എസ് സ്മിജ ഉദ്ഘാടനം ചെയ്തു. വി ടി ഷീബ അധ്യക്ഷയായി. ഷിനോദ് കുമാർ, സിന്ധു, എ കെ അബ്ദുൾ ഹക്കീം, ഷെഫീഖ് അലി എന്നിവർ സംസാരിച്ചു. ഉപജില്ല സെക്രട്ടറി എം ഷനോജ് സ്വാഗതവും സി കെ ബഷീർ നന്ദിയും പറഞ്ഞു. ​



Tags
deshabhimani section

Related News

View More
0 comments
Sort by

Home