5 മാസത്തിനകം ഇൗടാക്കിയത് 8.55 കോടി രൂപ: മന്ത്രി എം ബി രാജേഷ്

കോഴിക്കോട് ബീച്ചിൽ ഉദ്ഘാടനം ചെയ്ത ഫുഡ് സ്ട്രീറ്റിലെ തിരക്ക്
കോഴിക്കോട് പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിഞ്ഞതിന് അഞ്ചുമാസത്തിനകം കേരളത്തിൽ ചുമത്തിയ പിഴ 8.55 കോടി രൂപയാണെന്ന് മന്ത്രി എം ബി രാജേഷ്. ഇത് കണ്ണിൽപ്പെട്ടത് മാത്രമാണ്. കണ്ണിൽപ്പെടാത്തതത് ഇനിയുമുണ്ട്. പൊതുസ്ഥലങ്ങളിൽ മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നത് സമൂഹത്തിനോടുചെയ്യുന്ന വലിയ കുറ്റകൃത്യമാണെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് ബീച്ചിൽ വെന്റിങ് മാർക്കറ്റ് കം ഫുഡ് സ്‌ട്രീറ്റ് ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. നമ്മുടെ നഗരങ്ങൾ അതിവേഗം മാറുകയാണ്. ഗ്രാമവും നഗരവും തമ്മിലുള്ള അതിർവരന്പ് ഇല്ലാതാവുന്നതാണ് കേരളത്തിന്റെ പ്രത്യേകത. നഗരവൽക്കരണം ഉയർത്തുന്ന വെല്ലുവിളി ശരിയായി കെകാര്യംചെയ്യാനും തുറന്നുതരുന്ന സാധ്യതകൾ ഉപയോഗിക്കാനും കഴിയണം. അതുകൊണ്ട് സർക്കാരിന്റെ ഇനിയുള്ള ശ്രദ്ധയും ഉൗന്നലും കേരളത്തിന്റെ നഗരവൽക്കരണത്തിന്റെ കാര്യത്തിലാണ്. അപ്പോഴും ഒരുകാരണവശാലും വീട്ടുവീഴ്‌ചചെയ്യാൻ പറ്റാത്തൊരുകാര്യമുണ്ട്. അത് ശുചത്വത്തിന്റെയും വൃത്തിയുടെയും കാര്യത്തിലാണ്. വെന്റിങ് സ്‌റ്റേഷനും ഫുഡ് സ്‌ട്രീറ്റും നഗരത്തെ മലിനമാക്കാൻ ഒരുകാരണവശാലും അനുവദിക്കരുത്. അങ്ങനെ ചെയതാൽ അത് കോഴിക്കോടിന്റെ ശാപമായി മാറുമെന്നും മന്ത്രി പറഞ്ഞു. ഉദ്‌ഘാടനം ബഹിഷ്‌കരിക്കുമെന്ന് യുഡിഎഫ് ബീച്ച് വെന്റിങ് മാർക്കറ്റ് -ഫുഡ് സ്ട്രീറ്റിന്റെയും കല്ലുത്താൻ കടവ് പച്ചക്കറി മാർക്കറ്റിന്റെയും ഉദ്‌ഘാടനച്ചടങ്ങുകൾ യുഡിഎഫ് ബഹിഷ്‌കരിക്കുമെന്ന് കൗൺസിൽ പാർടി ലീഡർ കെ സി ശോഭിത പറഞ്ഞു. ഫുഡ് സ്‌ട്രീറ്റ് പദ്ധതിയിൽ അഴിമതിയുണ്ടെന്നും അന്വേഷണം വേണമെന്നും അവർ ആവശ്യപ്പെട്ടു. എസ് കെ അബൂബക്കർ, കെ മൊയ്തീൻ കോയ, കെ റംലത്ത് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.









0 comments