റിസർവേഷൻ കൗണ്ടർഅടച്ചു

കോഴിക്കോട് റെയിൽവെ സ്‌റ്റേഷൻ നാലാം പ്ലാറ്റ്ഫോമിലെ റിസർവേഷൻ കൗണ്ടർ അടച്ചിട്ടിട്ട് ‘ബൾക്ക്‌ബുക്കിങ് ഓൺലി’ എന്ന് എഴുതിയിരിക്കുന്നു
കോഴിക്കോട് കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിലെ നാലാമത്തെ പ്ലാറ്റ്‌ഫോമിലെ റിസർവേഷൻ കൗണ്ടർ അടച്ചു. മൂന്നാമത്തെ കൗണ്ടറാണ് ‘ബൾക്ക് ബുക്കിങ് ഓൺലി’ എന്ന് എഴുതിവച്ചശേഷം അടച്ചത്. തിങ്കൾ വൈകിട്ട് 6.45–ഓടെയാണിത്. നാലാം പ്ലാറ്റ്ഫോം പ്രധാന കവാടത്തിൽ റിസർവേഷൻ കൗണ്ടർ ഉണ്ടെന്ന് ബോർഡുണ്ടെന്നും തുറക്കാറില്ലെന്നും യാത്രക്കാർ പറഞ്ഞു. അന്വേഷിച്ചു ചെന്നവരോട് ഓൺലൈൻ റിസർവേഷൻ പ്രോത്സാഹിപ്പിക്കാൻ എന്നതായിരുന്നു അധികൃതരുടെ മറുപടി.









0 comments