കവിതകൾ വിരിഞ്ഞു, അകക്കണ്ണിന്‍ വെളിച്ചത്തില്‍

കോഴിക്കോട് അകക്കണ്ണിൻ വെളിച്ചത്തിൽ വിരിഞ്ഞ കവിതകളുമായി ‘എന്റെ കേരളം' പ്രദർശന-വിപണന മേളയിൽ ശ്രദ്ധനേടി കൊച്ചുമിടുക്കി. ജന്മനാ കാഴ്ചയില്ലാത്ത താമരശേരി കൊട്ടാരക്കോത്ത് സ്വദേശിനി ഫൈഹയാണ് ഏഴാം വയസ്സിൽ പുറത്തിറക്കിയ ‘ബാല്യത്തിൻ മൊട്ടുകൾ' കവിതാ സമാഹാരവുമായി ക്രിയേറ്റീവ് കോർണറിലെത്തിയത്. മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു ആദ്യ കവിതാസമാഹാരം പ്രസിദ്ധീകരിച്ചത്. പാട്ടിലും ചെസ് ചാമ്പ്യൻഷിപ്പിലും പ്രതിഭ തെളിയിച്ചിട്ടുള്ള ഫൈഹ കണ്ണോത്ത് സെന്റ് ആന്റണീസ് യുപി സ്‌കൂൾ നാലാം ക്ലാസ് വിദ്യാർഥിനിയാണ്. ജില്ലയിലെ ഭിന്നശേഷി വിഭാഗം കുട്ടികളുടെ പാട്ടുസംഘമായ മൽഹാറിലെ പാട്ടുകാരിയുമാണ്. രക്ഷിതാക്കളും അധ്യാപകരുമാണ് ഫൈഹയ്ക്ക് പിന്തുണയായി കൂടെയുള്ളത്. മെഹന്ദി ആർട്ടിസ്റ്റ് മൂഴിക്കൽ സ്വദേശി ഫാത്തിമ ഷിബിലിയും ക്രിയേറ്റീവ് കോർണറിൽ എത്തിയിരുന്നു.









0 comments