പെരുമയോടെ പേരാന്പ്ര ബ്ലോക്ക്

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന്റെ പുതിയ കെട്ടിടം
ഇ ബാലകൃഷ്ണൻ പേരാന്പ്ര സമഗ്രമേഖലയിലും വികസനം സാധ്യമാക്കി സംസ്ഥാനത്തിനാകെ മാതൃകതീർത്ത് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്. തനതുവരുമാനമില്ലാത്ത ബ്ലോക്ക് പഞ്ചായത്ത് കേന്ദ്ര- സംസ്ഥാനാവിഷ്കൃത പദ്ധതികൾക്ക് പുറമെ എംഎൽഎ ഫണ്ടും സമാഹരിച്ച് സമയബന്ധിതമായും ദീർഘവീക്ഷണത്തോടെയും നടപ്പാക്കിയ വികസനം പുതുചരിത്രം കുറിച്ചു. പേരാമ്പ്ര താലൂക്ക് ആശുപത്രിയുടെയും ഡയാലിസിസ് സെന്ററിന്റെയും പ്രവർത്തനം മികവുറ്റതാക്കി ജനങ്ങളോട് പ്രതിബദ്ധത പുലർത്തി. ‘ഞങ്ങളെപ്പോലുള്ള രോഗികൾക്ക് വലിയ സഹായമാണ് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ചെയ്യുന്നതെന്ന്’ ഡയാലിസിസിനു വിധേയരാകുന്ന എരവട്ടൂരിലെ തറമ്മൽ രാമചന്ദ്രനും കല്ലോട് കുന്നത്ത് കുനിയിൽ ബാലകൃഷ്ണനും പറഞ്ഞു. താലൂക്ക് ആശുപത്രിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ലാബ്, ഫാർമസി, ഇസിജി സംവിധാനങ്ങൾ ഒരുക്കി. മികച്ച ഫിസിയോതെറാപ്പിയാണ് ആശുപത്രിയിലുള്ളത്. വയോജന ഒപിയും ഉച്ചക്ക് ശേഷം ഒരു ഡോക്ടറുടെ അധികസേവനവും ഉറപ്പാക്കി. 41 ഇനം മരുന്നുകൾ സൗജന്യമായി നൽകുന്നു. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി സർക്കാർ 78 കോടി രൂപ ചെലവിൽ താലൂക്ക് ആശുപത്രിയുടെ സമഗ്രവികസനം നടപ്പാക്കുകയാണ്. ജനകീയപങ്കാളിത്തത്തിൽ സ്ഥാപിച്ച പേരാമ്പ്ര ഡയാലിസിസ് സെന്റർ മികച്ച നിലയിൽ പ്രവർത്തിക്കുന്നു. എംഎൽഎയുടെ സഹായത്തോടെ ഡയാലിസിസ് സെന്റർ വിപുലീകരിച്ചു. പുതിയ ആസ്ഥാന മന്ദിരം 1959ൽ ഇ എം എസ് സർക്കാർ ആരംഭിച്ച എൻഇഎസ് ബ്ലോക്കിനുവേണ്ടി നിർമിച്ച മൂന്നുമുറികളുള്ള ഓടുമേഞ്ഞ കെട്ടിടമാണ് ബ്ലോക്ക് പഞ്ചായത്തിന്റെ ആസ്ഥാനമായിരുന്നത്. ജീർണാവസ്ഥയിലായ കെട്ടിടം പൊളിച്ച് പുതിയ മൂന്നുനിലകെട്ടിടമാക്കിയത് പ്രധാന നേട്ടങ്ങളിലൊന്നാണ്. ടി പി രാമകൃഷ്ണൻ എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് അനുവദിച്ച 2.3 കോടിയും ബ്ലോക്ക് പഞ്ചായത്തിന്റെ 70 ലക്ഷം രൂപ ഉൾപ്പെടെയാണ് ഇതിനായി ചെലവഴിച്ചത്. പാൽ ഉൽപ്പാദനത്തിൽ രണ്ടാമത് ജില്ലയിൽ പാൽ ഉൽപ്പാദനത്തിൽ രണ്ടാം സ്ഥാനത്താണ് പേരാമ്പ്ര ബ്ലോക്ക്. പുതുതായി പശുക്കളെ വാങ്ങുന്നതിനുള്ള പദ്ധതിക്കും അംഗീകാരമായി. പേരാമ്പ്ര വെറ്ററിനറി പോളിക്ലിനിക്കിന്റെ പ്രവർത്തനം വിപുലീകരിച്ചു. പുതുനിയമനം 32 വർക്കർമാർക്കും 72 ഹെൽപ്പർമാർക്കും നിയമനം നൽകി. ബ്ലോക്ക് ഫണ്ടുപയോഗിച്ച് ചെമ്പനോടയിൽ ലിനി സിസ്റ്റർ സ്മാരക അങ്കണവാടി, കൊറത്തിപ്പാറ അങ്കണവാടി, കിഴിഞ്ഞാണ്യം അങ്കണവാടി എന്നിവക്ക് കെട്ടിടമൊരുക്കി. 20 ലക്ഷം വീതം ചെലവഴിച്ച് കായണ്ണ കൊളോറുപാറ, നൊച്ചാട് വാളൂർപാറ അങ്കണവാടികളുടെ നിർമാണം അന്തിമ ഘട്ടത്തിലാണ്. മെഗാ ജോബ് ഫെയർ ബ്ലോക്ക് റിസോഴ്സ് സെന്റർ, ഫിഷറീസ് ക്ലസ്റ്റർ ഓഫീസ്, ജോബ് സെന്റർ എന്നിവ പുതുതായി ആരംഭിച്ചു. വിജ്ഞാന കേരളം പദ്ധതിയിലൂടെ മെഗാ ജോബ് ഫെയർ സംഘടിപ്പിച്ചു. പാലേരി വനിതാ ഫെസിലിറ്റേഷൻ സെന്റർ സജീവമാക്കാനും എരവട്ടൂർ വനിതാ സെന്റർ തൊഴിൽ പരിശീലന കേന്ദ്രമാക്കാനുമുള്ള നടപടി ആരംഭിച്ചു. പട്ടികജാതി മേഖലയിൽ മുന്നേറ്റം 14 കുട്ടികൾക്ക് നാലുലക്ഷം രൂപ സ്കോളർഷിപ്പായും കലാകാരന്മാർക്ക് 11 ഗ്രൂപ്പുകൾക്ക് 11 ലക്ഷവും 48 വിദ്യാർഥികൾക്ക് രണ്ടുലക്ഷം വീതം 96 ലക്ഷം രൂപയും സ്‌കോളർഷിപ്പ് നൽകി. 135 പേർക്ക് 3.75 ലക്ഷം വീതം ഭൂമി വാങ്ങുന്നതിന് ധനസഹായം നൽകി. 160 പേർക്ക് പഠനമുറി ഒരുക്കി. 91 പേർക്ക് രണ്ടുലക്ഷം രൂപ വീതം ഭവനപൂർത്തീകരണത്തിനും ധനസഹായം നൽകി. ഉന്നതികളുടെ നവീകരണത്തിനും പദ്ധതിയായി. ചേർമല ഉന്നതി നവീകരണത്തിന് 80 ലക്ഷം രൂപ ചെലവഴിച്ചു. നിലമ്പ്ര, പുറ്റാട് നഗറുകളുടെ നവീകരണം ഏറ്റെടുത്തു. കുടിവെള്ള പദ്ധതി പയ്യോളിക്കുന്ന് (35.18 ലക്ഷം), വെള്ളപ്പാലം കണ്ടി (37ലക്ഷം) പാറാട്ടുപാറ മുണ്ടോട്ടിൽ (29.65 ലക്ഷം), ഇല്ലിക്കൽ കോളനി (36 ലക്ഷം), പാറയ്ക്കൽ താഴ (30.28 ലക്ഷം) കറുത്തമ്പത്ത് (2.55 ലക്ഷം), പുള്ളുവൻതറ (84,677 രൂപ), എടവനക്കുന്ന് (19 ലക്ഷം), പൈത്തുമല (9.42 ലക്ഷം) എന്നീ കുടിവെള്ള പദ്ധതികൾ യാഥാർഥ്യമായി. ഭവന നിർമാണത്തിന് 3.55 കോടി 2022–-23 ൽ പിഎംഎവൈ പദ്ധതിയിൽ 106 വീടുകളുടെ നിർമാണം പൂർത്തീകരിച്ചു. 2024-–25 ൽ 377 വീടുകൾക്ക് കരാർ ഒപ്പിട്ടു. ബ്ലോക്ക് പഞ്ചായത്ത് വിഹിതമായി 1.3 കോടി രൂപ നൽകി. പുരസ്കാര നിറവിൽ 2022–-23ൽ സംസ്ഥാനതല ആർദ്ര കേരളം പുരസ്കാരം. 2022ൽ ജില്ലാ ആരോഗ്യമേള ഓവറോൾ കിരീടം. മാലിന്യമുക്തം നവകേരളം ജില്ലയിൽ മൂന്നാം സ്ഥാനം. 2022–-23 ശുചിത്വ മിഷൻ ജില്ലാ പുരസ്കാരം സ്വച്ഛ്ഭാരത് മിഷൻ ഫേസ് 2 ഫണ്ട് വിനിയോഗത്തിൽ രണ്ടാം സ്ഥാനം.









0 comments