പയ്യോളി ജങ്‌ഷൻ തുറക്കണം, ആവശ്യം ശക്തമാകുന്നു

പയ്യോളി ടൗണിൽ സ്ഥാപിച്ചിരിക്കുന്ന മേൽപ്പാലത്തിന്റെ താഴെ അടച്ചനിലയിൽ

പയ്യോളി ടൗണിൽ സ്ഥാപിച്ചിരിക്കുന്ന മേൽപ്പാലത്തിന്റെ താഴെ അടച്ചനിലയിൽ

വെബ് ഡെസ്ക്

Published on Jul 02, 2025, 01:21 AM | 1 min read

പയ്യോളി ദേശീയപാത ആറുവരിയാക്കൽ പ്രവൃത്തിയുടെ ഭാഗമായി നിർമിക്കുന്ന പയ്യോളി ടൗണിലെ മേൽപ്പാലത്തിന്റെ പ്രവൃത്തി നിലച്ചിട്ട് ആഴ്ചകൾ പിന്നിട്ടു. നിർമാണം ആരംഭിച്ചപ്പോൾമുതൽ അടച്ചിട്ട പയ്യോളി ജങ്ഷൻ വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കുമായി തുറന്നുകൊടുക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. സുരക്ഷയുടെ പേര് പറഞ്ഞാണ് ജങ്‌ഷനിലൂടെയുള്ള സഞ്ചാരം പൂർണമായും തടസ്സപ്പെടുത്തിയത്. നിർമാണംനിലച്ച സാഹചര്യത്തിൽ ഇക്കാര്യത്തിൽ ജില്ലാ ഭരണനേതൃത്വം ഇടപെട്ട് ഗതാഗതത്തിനുള്ള സൗകര്യംചെയ്തുകൊടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പയ്യോളി ബീച്ച് റോഡ്‌, പേരാമ്പ്ര റോഡ്‌ എന്നിവിടങ്ങളിൽനിന്ന്‌ വരുന്ന വാഹനങ്ങൾ എതിർശയിൽ എത്തണമെങ്കിൽ ഏറെ ദൂരം സഞ്ചരിക്കണം. ടൗണിലെ ഗതാഗതക്കുരുക്കിന്റെ പ്രധാന കാരണവും ഇതുതന്നെയാണ്. കഴിഞ്ഞദിവസം നഗരസഭാ ചെയർമാൻ വി കെ അബ്ദുറഹിമാൻ ദേശീയപാത അതോറിറ്റി സൈറ്റ് എൻജിനിയറോട് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നെങ്കിലും തടസ്സമായിവച്ച കോൺക്രീറ്റ് ഭീമുകൾ കാൽനടയാത്രക്കാർക്കായി അൽപ്പംനീക്കി സൗകര്യംചെയ്തുകൊടുക്കുക മാത്രമാണുണ്ടായത്. വാഹനഗതാഗതംകൂടി കടത്തിവിട്ടാൽമാത്രമേ ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരമുണ്ടാകുകയുള്ളൂ. പയ്യോളി ടൗണിലെ ഗതാഗതക്കുരുക്ക് കാരണം യാത്രക്കാർ ദുരിതമനുഭവിക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Home