മുന്നറിയിപ്പില്ലാതെ റോഡ് പ്രവൃത്തി;
വാഹന യാത്രികർ വലഞ്ഞു

മുന്നറിയിപ്പില്ലാതെ പയ്യോളി ടൗണിൽ നടത്തിയ റോഡിന്റെ ടാറിങ് പ്രവൃത്തി
പയ്യോളി ദേശീയപാതയിൽ മുന്നറിയിപ്പില്ലാതെ ഗതാഗതം തടസ്സപ്പെടുത്തി റോഡ് ടാറിങ് നടത്തിയത് വാഹന യാത്രികരെ വലച്ചു. ഞായർ രാവിലെ 10 ഓടെയാണ് ദേശീയപാത കരാർ കമ്പനിയായ വഗാഡ് പയ്യോളി ടൗൺ പടിഞ്ഞാറുഭാഗത്തെ സർവീസ് റോഡ് ടാറിങ് പ്രവൃത്തി നടത്തിയത്. മുന്നറിയിപ്പില്ലാതെ നടത്തിയ പ്രവൃത്തി പൊതുജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കി. കോഴിക്കോട് ഭാഗത്തേക്കും വടകര ഭാഗത്തേക്കും വാഹനഗതാഗതം പൂർണമായും തടസ്സപ്പെട്ടു. പയ്യോളിയിൽ എത്തിച്ചേർന്ന വാഹനങ്ങൾ കൊളാവിപ്പാലം കോട്ടക്കൽ ബീച്ച് റോഡ് വഴി ഓയിൽ മില്ലിൽ പ്രവേശിച്ച് കണ്ണൂർ ഭാഗത്തേക്കും പേരാമ്പ്ര റോഡ് മണിയൂർ വഴി വടകര ഭാഗത്തേക്കും തിരിച്ചു വിട്ടു. വൈകിട്ട് 5. 30 വരെ ടാറിങ് പ്രവൃത്തി നീണ്ടു.









0 comments