കുറ്റ്യാടി താലൂക്ക് ആശുപത്രി: പുതിയ കെട്ടിടം മാർച്ചിൽ

നിർമാണ പ്രവൃത്തി പുരോഗമിക്കുന്ന കുറ്റ്യാടി താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടം
കുറ്റ്യാടി കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിൽ 28.5 കോടി ചെലവഴിച്ച് നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ പണി അടുത്തവർഷം മാർച്ചിൽ പൂർത്തിയാകും. പുതിയ കെട്ടിടത്തിലേക്കുള്ള റോഡ് വീതി കൂട്ടുന്നതിനായി വനം വകുപ്പിന്റെ അധീനതയിലുള്ള സ്ഥലം വിട്ടുകിട്ടുന്നതിനുള്ള നടപടി സ്വീകരിച്ചു വരികയാണ്. ആശുപത്രിയിൽ ഒഴിവുള്ള ഡോക്ടർമാരുടെ തസ്തികയിൽ രണ്ടുപേരെ നിയമിച്ചതായി ഡിഎംഒ അറിയിച്ചു. രണ്ടുകോടി രൂപ ചെലവിൽ നിർമിക്കുന്ന അനുബന്ധ കെട്ടിടത്തിന്റെ കരാർ നടപടി പൂർത്തിയായതായും പ്രവൃത്തി ഉടൻ ആരംഭിക്കുമെന്നും പ്രവൃത്തി നിർവഹണ ചുമതല പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിനാണെന്നും കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ പറഞ്ഞു. ആശുപത്രിയിലെ വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നത് സംബന്ധിച്ച് ചേർന്ന യോഗത്തിൽ കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ചന്ദ്രി, കുറ്റ്യാടി പഞ്ചായത്ത് പ്രസിഡന്റ് ഒ ടി നഫീസ, വൈസ് പ്രസിഡന്റ് ടി കെ മോഹൻദാസ്, പൊതുമരാമത്ത് അസി. എൻജിനിയർ അഖിൽ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ടി സി അനുരാധ, എൽഎസ്ജിഡി അസി. എൻജിനിയർ ശ്രീജിത്ത് എന്നിവർ സംസാരിച്ചു.









0 comments