കെഎസ്എഫ്ഇ ജീവനക്കാർ കരിദിനം ആചരിച്ചു

കെഎസ്‌എഫ്‌ഇ ജീവനക്കാരുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനം
കോഴിക്കോട് ശമ്പള പരിഷ്കരണം ഉടൻ നടപ്പാക്കുക, 2014ന് ശേഷം വന്ന ജീവനക്കാർക്കായി പുതിയ പെൻഷൻ പദ്ധതി ആവിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നവംബർ ആറിന് നടക്കുന്ന പണിമുടക്കിന് മുന്നോടിയായി കെഎസ്‌എഫ്‌ഇഎസ്‌എ (സിഐടിയു), കെഎസ്‌എഫ്‌ഇ ഒയു എന്നിവയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് അർബൻ റീജണൽ ഓഫീസിലേക്കും റൂറൽ റീജണൽ ഓഫീസിലേക്കും പ്രതിഷേധ പ്രകടനം നടത്തി. വിശദീകരണ യോഗവും ചേർന്നു. കെഎസ്എഫ്ഇ അർബൻ മേഖല കാര്യാലയത്തിനുമുന്നിൽ നടന്ന പ്രതിഷേധത്തിൽ മനുശങ്കർ അധ്യക്ഷനായി. കെഎസ്എഫ്ഇ സ്റ്റാഫ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ധീര പാറമ്മൽ, ഓഫീസേഴ്സ് യൂണിയൻ സംസ്ഥാന ട്രഷറർ കെ വി അഞ്ജന എന്നിവർ സംസാരിച്ചു. എം കെ ആന്റു സ്വാഗതവും ശിവാനന്ദൻ നന്ദിയും പറഞ്ഞു. റൂറൽ റീജണൽ ഓഫീസിനുമുന്നിൽ നടന്ന പ്രതിഷേധ യോഗം കെഎസ്‌എഫ്‌ഇ എസ്‌എ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ജെയ്‌സൺ തോമസ് ഉദ്ഘാടനംചെയ്തു. സ്റ്റാഫ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് അഖിലേഷ് അധ്യക്ഷനായി. ഓഫീസേഴ്സ് യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് പ്രഭാകരൻ, ജില്ലാ കമ്മിറ്റിയംഗം സുനിൽ എന്നിവർ സംസാരിച്ചു.









0 comments