വികസനങ്ങളിലൂടെ കേരളം കുതിക്കുന്നു: വി എൻ വാസവൻ

അക്ഷരമുദ്ര പുരസ്കാരം ഗാനരചയിതാവ് ശ്രീകുമാരൻ തമ്പിക്ക് മന്ത്രി വി എൻ വാസവൻ സമ്മാനിക്കുന്നു
കോഴിക്കോട് വികസനപ്രവർത്തനങ്ങളിലൂടെ കേരളം മുന്നോട്ട് കുതിക്കുകയാണെന്ന് മന്ത്രി വി എൻ വാസവൻ. ലോകത്തിന്റെ ഏത് കോണിലാണെങ്കിലും ജന്മനാടിനെക്കുറിച്ച് ഓർക്കുന്നവരാണ് ഓരോ മലയാളികളും. ഓൾ ഇന്ത്യ മലയാളി അസോസിയേഷന്റെ 18-ാം സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞം തുറമുഖം യാഥാർഥ്യമായതോടെ കേരളം ലോകത്തിന്റെ നെറുകയിലേക്ക് ഉയർന്നു. ട്രയൽ റൺ പൂർത്തിയാക്കി ഒരു വർഷത്തിനിടെ 392 വലിയ കപ്പലുകളാണ് വിഴിഞ്ഞത്തെത്തിയത്. 8.3 ലക്ഷം കണ്ടെയ്നറുകൾ ഇവിടെയെത്തി. 2030 ഓടെ വിഴിഞ്ഞം ലോകത്തെ നമ്പർ വൺ തുറമുഖമാകുമെന്നും അദ്ദേഹം പറഞ്ഞു. അക്ഷരമുദ്ര പുരസ്കാരം ഗാനരചയിതാവ് ശ്രീകുമാരൻ തമ്പിക്ക് മന്ത്രി സമ്മാനിച്ചു. ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ ചടങ്ങിൽ അധ്യക്ഷനായി. എൻ കെ പ്രേമചന്ദ്രൻ എംപി എഐഎംഎ ഭവനത്തിന്റെ താക്കോൽ കൈമാറി. വയനാട് പുനരധിവാസത്തിന് വീട് നിർമാണത്തിനായുള്ള തുക തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎയ്ക്ക് കെെമാറി. പി വി ചന്ദ്രൻ, കെ ആർ മനോജ്, എ കെ പ്രശാന്ത് തുടങ്ങിയവർ സംസാരിച്ചു.









0 comments