കാന്റര്‍ വാന്‍ ട്രോഫി ടൂര്‍ പര്യടനം പൂർത്തിയാക്കി

കോഴിക്കോട് കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന്റെ പ്രചാരണാർഥം കാന്റർ വാൻ ട്രോഫി ടൂർ ജില്ലയിൽ പര്യടനം തുടങ്ങി. മലബാർ ക്രിസ്ത്യൻ കോളേജ് ഹയർ സെക്കൻഡറി സ്കൂൾ, ഹോളി ക്രോസ് കോളേജ്, ഫാറൂഖ് കോളേജ്, മുക്കം, കാട്ടാങ്ങൽ ജങ്‌ഷൻ, കോഴിക്കോട് ബീച്ച്, ഹൈലൈറ്റ് മാൾ, നൈനാംവളപ്പ്, കൊയിലാണ്ടി, അത്തോളി, കാപ്പാട് ബീച്ച് എന്നിവിടങ്ങളിൽ പര്യടനം പൂർത്തിയാക്കി. നൈനാംവളപ്പിലെ ചടങ്ങിൽ കലക്ടർ സ്നേഹിൽ കുമാർ സിങ്, കെസിഎ മെമ്പർ മനോജ്, ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ വൈസ് പ്രസിഡന്റ് സിബേഷ് എന്നിവർ പങ്കെടുത്തു. ആഗസ്‌ത് 21-നാണ് കെസിഎല്ലിന്റെ രണ്ടാം സീസണിന് തിരുവനന്തപുരത്ത് തുടക്കമാകുന്നത്.









0 comments