തിരുവമ്പാടി ഗവ. ഐടിഐ കെട്ടിടം നാടിന് സമർപ്പിച്ചു

ഐടിഐ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തും: -മന്ത്രി വി ശിവൻകുട്ടി

 തിരുവമ്പാടി ഗവ. ഐടിഐയുടെ  പുതിയ കെട്ടിടം മന്ത്രി വി ശിവൻകുട്ടി  ഉദ്ഘാടനം ചെയ്യുന്നു

തിരുവമ്പാടി ഗവ. ഐടിഐയുടെ പുതിയ കെട്ടിടം മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 23, 2025, 01:39 AM | 1 min read

സ്വന്തം ലേഖകൻ തിരുവമ്പാടി മാറുന്ന ലോകസാഹചര്യങ്ങൾക്കനുസൃതമായി യുവതയെ പ്രാപ്തരാക്കുന്നതിന്‌ സംസ്ഥാനത്തെ ഐടിഐകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുമെന്ന്‌ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. തിരുവമ്പാടി ഗവ. ഐടിഐയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പുതിയ കാലഘട്ടത്തിന് ആവശ്യമായ സാങ്കേതികവിദ്യകളും തൊഴിൽ വൈദഗ്‌ധ്യങ്ങളും വിദ്യാർഥികൾക്ക് താമസിയാതെ ലഭ്യമാക്കും. വിദ്യാഭ്യാസം, തൊഴിൽ, നൈപുണ്യ വികസനം എന്നീ മേഖലകൾക്ക് വലിയ പ്രാധാന്യമാണ് സർക്കാർ നൽകുന്നത്. കേരളത്തെ ഒരു വിജ്ഞാന സമൂഹമായും സാങ്കേതികമായി മുന്നിട്ടുനിൽക്കുന്ന സംസ്ഥാനമായും മാറ്റിയെടുക്കുക എന്നതാണ് ല ക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. തിരുവമ്പാടി ഗവ. ഐടിഐയിൽ അടുത്ത അധ്യയന വർഷം മുതൽ പുതുതലമുറ കോഴ്‌സുകൾ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ലിന്റോ ജോസഫ് എംഎൽഎ അധ്യക്ഷനായി. മുൻ എംഎൽഎ ജോർജ് എം തോമസ്, തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ്‌ ബിന്ദു ജോൺസൻ, വൈസ് പ്രസിഡന്റ്‌ കെ എ അബ്ദുറഹിമാൻ, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ വി പി ജമീല, തിരുവമ്പാടി പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ റംല ചോലക്കൽ, ഐടിഐ യൂണിയൻ ചെയർമാൻ അഭിനന്ദ്, പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യുട്ടീവ് എൻജിനിയർ എൻ ശ്രീജയൻ, ജനപ്രതിനിധികൾ എന്നിവർ സംസാരിച്ചു. ട്രെയിനിങ് ഡയറക്ടറേറ്റ് അഡി. ഡയറക്ടർ പി വാസുദേവൻ സ്വാഗതവും പ്രിൻസിപ്പൽ എ ജെ ഹരിശങ്കർ നന്ദിയും പറഞ്ഞു. ​



deshabhimani section

Related News

View More
0 comments
Sort by

Home