ഫൂട്ട്ഓവർബ്രിഡ്ജ് നിർമാണം അവസാനഘട്ടത്തിൽ

ദേശീയപാത രാമനാട്ടുകര വെങ്ങളം റീച്ചിൽ കൊടൽനടക്കാവിൽ ദേശീയപാതക്ക് ഫൂട്ട് ഓവർബ്രിഡ്ജിലേക്കുള്ള കിഴക്കുവശത്തെ ഗോവണി സ്ഥാപിക്കുന്ന പ്രവൃത്തി പൂർത്തിയാകുന്നു
പന്തീരാങ്കാവ് ദേശീയപാത രാമനാട്ടുകര വെങ്ങളം റീച്ചിൽ കൊടൽനടക്കാവിൽ ദേശീയപാതക്ക് ഫൂട്ട് ഓവർബ്രിഡ്ജിലേക്കുള്ള കിഴക്കുവശത്തെ ഗോവണി സ്ഥാപിക്കുന്ന പ്രവൃത്തി പൂർത്തിയാകുന്നു. പടിഞ്ഞാറുവശത്തെ ഗോവണി, പ്ലാറ്റ്ഫോം, കൈവരി എന്നിവയുടെ പ്രവൃത്തി ഉടൻ തുടങ്ങും. ഇവ കൂടി പൂർത്തിയായാൽ മാത്രമേ പാലം തുറന്നു കൊടുക്കാനാകൂ. ദേശീയപാതക്ക് കുറുകെ 45 മീറ്റർ നീളമുള്ള പാലമാണ് സ്ഥാപിച്ചത്. ഉൾവശം മൂന്നു മീറ്റർ വീതിയാണുള്ളത്. റോഡിൽ നിന്നും 5.5 മീറ്റർ ഉയരമാണ് പാലത്തിനുള്ളത്. കൊടൽ ഗവ.യുപി സ്കൂളിലെ അധ്യാപകർ, വിദ്യാർഥികൾ, കോഴിക്കോട് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് വരുന്ന രോഗികൾ, ജീവനക്കാർ, ദേശീയപാതയുടെ ഇരുവശത്തുമുള്ള നൂറുകണക്കിന് കുടുംബങ്ങൾ ഉൾപ്പെടെയുള്ളവർ നടപ്പാലത്തിന്റെ ഗുണഭോക്താക്കളാവും.









0 comments