ഫിറ്റാവാം 
ആയുര്‍വേദത്തിലൂടെ

‘എന്റെ കേരളം’ പ്രദർശന വിപണന മേളയിലെ ഭാരതീയ ചികിത്സാവകുപ്പിന്റെ സ്റ്റാളിൽനിന്നും
വെബ് ഡെസ്ക്

Published on May 12, 2025, 01:23 AM | 1 min read

കോഴിക്കോട് ജീവിതശൈലി ​രോ​ഗങ്ങളുടെ പിടിയിൽപെടാതെ ശരീരം പ്രകൃതിദത്തമായി ഫിറ്റാക്കാനുള്ള വിദ്യകൾ എന്റെ കേരളം പ്രദർശന വിപണന മേളയിലുണ്ട്. നാഷണൽ ആയുഷ് മിഷന്റെയും ഭാരതീയ ചികിത്സാ വകുപ്പിന്റെയും നേതൃത്വത്തിലുള്ള സ്റ്റാളിലാണ് വിവിധ സേവനങ്ങൾ സന്ദർശകർക്ക് ലഭ്യമാകുക. ഓരോരുത്തരുടെയും ശരീരപ്രകൃതി നിർണയിക്കുന്ന പ്രകൃതിപരീക്ഷ, വിദ​ഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള സ്പെഷ്യാലിറ്റി ക്ലിനിക്ക് എന്നിവയും സ്റ്റാളിലുണ്ട്. അങ്ങാടി മരുന്നുപെട്ടി എന്ന പേരിൽ ഔഷധ നിർമാണത്തിനാവശ്യമായ ദ്രവ്യങ്ങളുടെ പ്രദർശനവും ആഭ നമ്പർ സേവനവും (ആരോ​ഗ്യ കാർഡ്) മേളയിൽ ലഭ്യമാണ്.



deshabhimani section

Related News

View More
0 comments
Sort by

Home