ക്ഷേത്രത്തിൽ തീപിടിത്തം

പുത്തൂർ വിഷ്ണു ക്ഷേത്രത്തിലുണ്ടായ തീപിടിത്തം
വടകര പുത്തൂർ ചെറുശേരി റോഡിലെ വിഷ്ണു ക്ഷേത്രത്തിൽ തീപിടിത്തം. ക്ഷേത്രത്തിന്റെ വടക്കുഭാഗത്ത് ചുറ്റമ്പലത്തിന്റെ മൂലയിലാണ് തീപിടിച്ചത്. ശനി രാത്രി എട്ടോടെയാണ് അപകടം. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് കരുതുന്നു. ക്ഷേത്ര ചുറ്റമ്പലത്തിലെ കഴുക്കോലിൽ തീ പടർന്ന് ഓടുകൾ പൊട്ടിത്തെറിച്ചു. പുക ഉയരുന്നതുകണ്ട് പരിസരവാസികൾ അഗ്‌നിരക്ഷാസേനയിൽ വിവരമറിയിച്ചു. വടകരയിൽ നിന്നുവന്ന അഗ്‌നിരക്ഷാ സേനാംഗങ്ങളാണ് തീയണച്ചത്.









0 comments