ഓപ്പൺ ഫോറങ്ങൾക്ക് തുടക്കം

സാധാരണക്കാരന്റെ ആശയം ലോകത്തെ 
കാണിക്കുന്നത് മേളകൾ: ഷാജൂൺ കുര്യാൽ

മേഖലാ രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി "റീഫോംസ് നാളെയുടെ സിനിമയ്ക്ക് പുതിയ നിയമങ്ങൾ "എന്ന വിഷയത്തിൽ നടന്ന ഓപ്പൺ ഫോറം സംവിധായകൻ ഷാജൂൺ കാര്യാൽ ഉദ്ഘാടനം ചെയ്യുന്നു

മേഖലാ രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി "റീഫോംസ് നാളെയുടെ സിനിമയ്ക്ക് പുതിയ നിയമങ്ങൾ "എന്ന വിഷയത്തിൽ നടന്ന ഓപ്പൺ ഫോറം സംവിധായകൻ ഷാജൂൺ കാര്യാൽ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 10, 2025, 02:08 AM | 1 min read

കോഴിക്കോട് സാധാരണക്കാരന്റെ ആശയം ലോകത്തെമ്പാടുമുള്ള പ്രേക്ഷകര്‍ക്ക് മുമ്പിൽ എത്തിക്കുന്നത് ഐഎഫ്എഫ്കെ പോലുള്ള മേളകളാണെന്ന് സംവിധായകൻ ഷാജൂൺ കുര്യാൽ പറഞ്ഞു. മേഖലാ ചലച്ചിത്രോത്സവത്തിന്റെ ഭാഗമായുള്ള ഓപ്പണ്‍ ഫോറം ഷാജി എന്‍ കരുണ്‍ –- ചെലവൂര്‍ വേണു പവിലിയനില്‍ ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമാമേഖലയിൽ ലിംഗഭേദമന്യേ എല്ലാവര്‍ക്കും അവസരങ്ങൾ നൽകണം. കഴിവിനും ആശയത്തിനും മാത്രം പ്രാധാന്യം നൽകി സൃഷ്ടികളെ തിരശ്ശീലയിലെത്തിക്കുന്ന ലോകം വിദൂരമല്ലെന്നാണ് പ്രതീക്ഷയെന്നുംഅദ്ദേഹം പറഞ്ഞു. അക്കാദമി ചെയർപേഴ്സൺ പ്രേംകുമാർ അധ്യക്ഷനായി. "റിഫോംസ്: നാളെയുടെ സിനിമയ്ക്ക് പുതിയ നിയമങ്ങള്‍' എന്ന വിഷയത്തിലാണ് ഓപ്പണ്‍ ഫോറം നടന്നത്. മാധ്യമപ്രവര്‍ത്തകൻ കെ എ ജോണി വിഷയാവതരണം നടത്തി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ തുടര്‍ച്ചയാണ് സിനിമാനയമെന്നും സർക്കാരിന്റെ നേരിട്ട ഇടപെടലിലൂടെയാണ് ജനാധിപത്യപരമായ സിനിമാനയ രൂപീകരണമെന്നും നടി സജിത മഠത്തില്‍ പറഞ്ഞു. സിനിമാനയത്തിന്റെ രൂപീകരണം സമയബന്ധിതമായി പൂർത്തിയാക്കണമെന്നും സിനിമാക്കാരുടെ അടിസ്ഥാന പ്രശ്നങ്ങൾ ചർച്ചചെയ്യാനും പരിഹാരം കണ്ടെത്താനും സാധിക്കണമെന്നും സംവിധായകന്‍ പ്രതാപ് ജോസഫ് പറഞ്ഞു. സാങ്കേതികവളർച്ചയുടെ സാധ്യതകളെക്കൂടി പരിഗണിച്ചുള്ള സിനിമാനയം ഉണ്ടാകണമെന്ന് സംവിധായിക ശോഭന പടിഞ്ഞാറ്റില്‍ അഭിപ്രായപ്പെട്ടു. കെ സി ജിതിന്‍, ഡോ. അഭിലാഷ് ബാബു, സി അജോയ് എന്നിവരും സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home