കടയിൽനിന്ന് പണം മോഷ്ടിച്ച പ്രതിയുമായി തെളിവെടുത്തു

ഗോതമ്പ് റോഡിലെ കടയിൽനിന്ന് പണം മോഷ്ടിച്ച അസം സ്വദേശി ജിയാബു റഹ്മാനെ തെളിവെടുപ്പിനെത്തിച്ചപ്പോൾ
മുക്കം കൊടിയത്തൂർ പഞ്ചായത്തിലെ ഗോതമ്പ് റോഡിലെ പവർ വേൾഡ് ഇലക്ട്രോണിക്സ് എന്ന കടയിൽനിന്ന് കഴിഞ്ഞ മാസം എട്ടിന് 23,000 രൂപ മോഷ്ടിച്ച പ്രതിയെ മുക്കം പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. അസം സ്വദേശി ജിയാബുറഹ്മാനെയാണ് തെളിവെടുപ്പിനെത്തിച്ചത്. മാവൂരിൽ നിരവധി കടകളിൽ മോഷണംനടത്തിയ കേസിൽ കഴിഞ്ഞ മാസം 17 നാണ് മലപ്പുറം അരീക്കോട്ടെ ലോഡ്ജിൽവച്ച് മാവൂർ പൊലീസ് ഇയാളെ പിടികൂടിയത്. മാവൂരിൽ മോഷണം നടത്തിയശേഷമാണ് ഗോതമ്പ് റോഡിലെ കടയിൽ മോഷണം നടത്തിയത്. തെളിവെടുപ്പിനുശേഷം പ്രതിയെ പൊലീസ് കോടതിയിൽ ഹാജരാക്കി.









0 comments