അതിദാരിദ്ര്യ നിർമാർജനം മെയ് 31നകം

തദ്ദേശ വകുപ്പിന്റെ ജില്ലയിലെ പദ്ധതികളുടെ അവലോകന യോഗത്തിൽ മന്ത്രി എം ബി രാജേഷ് സംസാരിക്കുന്നു
കോഴിക്കോട് അതിദാരിദ്ര്യ നിർമാർജനം മെയ് 31നകം പൂർത്തിയാക്കണമെന്ന് മന്ത്രി എം ബി രാജേഷ് നിർദേശിച്ചു. അതിദരിദ്രർക്ക് ഭൂമി കണ്ടെത്തുക, വീട് നൽകുക എന്നതാണ് വെല്ലുവിളി. ജില്ലയിലെ അതിദരിദ്രരിൽ 428 പേർക്ക് ഭൂമിയില്ല. ‘മനസ്സോടിത്തിരി മണ്ണ്' പദ്ധതിയിൽ ഭൂമി തരാൻ കഴിവുള്ളവരെയും സന്നദ്ധതയുള്ളവരെയും ജനപ്രതിനിധികൾ സമീപിക്കണം. ഇങ്ങനെ സമാഹരിക്കുന്ന ഭൂമിയും സർക്കാർ ഭൂമിയും പദ്ധതിക്ക് ഉപയോഗിക്കാമെന്നും അതിദരിദ്ര പട്ടികയിൽ ഏക അംഗ കുടുംബം വിഭാഗത്തിൽപ്പെട്ടവരെ ഷെൽട്ടറിലേക്ക് മാറ്റണമെന്നും തദ്ദേശ വകുപ്പിന്റെ ജില്ലയിലെ പദ്ധതികളുടെ അവലോകന യോഗത്തിൽ മന്ത്രി പറഞ്ഞു. നേരത്തേ നവംബർ ഒന്നിനകമായിരുന്നു ദാരിദ്ര്യ നിര്‍മാര്‍ജനം പ്രഖ്യാപിച്ചത്.









0 comments