വികസനം ഒരു തുടർക്കഥ

കോഴിക്കോട് ജില്ലാ പഞ്ചായത്ത് കാര്യാലയത്തിന് സമീപത്തെ ഭരണഘടനാ ചത്വരം.
സ്വന്തം ലേഖകൻ കോഴിക്കോട് ഏതൊരു നാടിന്റെയും വികസനം ഒരു തുടർപ്രക്രിയയാണ്. ഈ നാടിന്റെ വികസന തുടർച്ച കാണാൻ നമുക്ക് ജില്ലയുടെ നഗര, നാട്ടിടവഴികളിലൂടെ ഒരു യാത്രപോകാം. തലയെടുപ്പോടെ നിൽക്കുന്ന വികസനക്കാഴ്ചകൾ എവിടെയും നമ്മെ വരവേൽക്കും. ജീവൽജ്യോതിയും എഡ്യുകെയറും കതിരണിയും തുടങ്ങി നാടിന്റെ ക്ഷേമ, വികസന പ്രവർത്തനങ്ങൾക്കായി ജില്ലാ പഞ്ചായത്ത് തുടക്കമിട്ട നിരവധി പദ്ധതികളുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം, കാർഷികം, ഊർജസംരക്ഷണം, സ്ത്രീമുന്നേറ്റം, പിന്നാക്ക വിഭാഗവികസനം തുടങ്ങി ജില്ലാ പഞ്ചായത്തിന്റെ വികസന കരസ്പർശമേൽക്കാത്ത മേഖലകളില്ല. അർബുദബാധിതരുടെയും കിഡ്നി രോഗികളുടെയും പരിചരണത്തിനായി തുടങ്ങിയ ജീവൽജ്യോതി പദ്ധതി ആയിരങ്ങൾക്കാണ് ആശ്വാസമേകുന്നത്. സാജന്യ ട്രാൻസ്‌പ്ലാന്റേഷനടക്കമുള്ള സൗകര്യങ്ങളാണ് ഇതുവഴി ആയിരക്കണക്കിന് സാധാരണക്കാരായ രോഗികൾക്ക് ലഭിക്കുന്നത്. സ്നേഹസ്പർശം പദ്ധതിയുടെ ഭാഗമായി 29,529 പേർക്ക് ചികിത്സാസഹായമെത്തി. 9.66 കോടി രൂപ ചെലവിട്ടു. എച്ച്ഐവി കെയർ സെന്റർ സഹായമായി 36.55 ലക്ഷം രൂപയും നവജീവൻ ക്ലിനിക് സഹായമായി 14.55 ലക്ഷവും മൊബൈൽ ക്ലിനിക്കിനായി 2.27 ലക്ഷവും വൃക്ക മാറ്റിവച്ചവർക്കുള്ള മരുന്നിനായി 5.61 കോടി രൂപയും സ്നേഹസ്പർശത്തിലൂടെ ജനങ്ങളിലേക്കെത്തി. 2023ൽ ആരംഭിച്ച ക്യാൻസർ കെയർ പദ്ധതിക്കായി 10 ലക്ഷം രൂപയാണ് ചെലവിട്ടത്.









0 comments