കടലാക്രമണം രൂക്ഷമായി:
തീരദേശവാസികൾ ആശങ്കയിൽ

വടകര തീരമേഖലയിൽ കടലാക്രമണം രൂക്ഷം. ആറുമീറ്ററിലേറെ ഉയരത്തിൽ 80 മീറ്ററിലധികം കരയിലേക്ക് കൂറ്റൻ തിരമാലയാണ് അടിച്ചുകയറുന്നത്. തീരത്തുള്ള പല വീടുകളിലും വെള്ളം കയറി. അഴിത്തല അഴിമുഖത്ത് പുലിമുട്ടിന്റെ വലിയ പാറക്കല്ലുകൾ ഇളകിവീണു. വടകര തീരദേശ പൊലീസ് സ്റ്റേഷന്റെ വടക്കുഭാഗം കാഞ്ഞായി മൊയ്തു, കാഞ്ഞായി സിദ്ധീഖ്, ചേരാൻ സഫുവാൻ, അഴീക്കൽ നസീർ, കുയ്യണ്ടത്തിൽ കരീം തുടങ്ങി അമ്പതിലേറെ വീടുകളിൽ വെള്ളം കയറി. രണ്ട് മണിക്കൂറിലേറെ സമയംവരെ ശക്തമായ തിരമാല വീടുകളിലേക്കടിച്ച് കയറി.









0 comments