ഇതാ... വോയ്‌സിന്റെ പൊതുവിദ്യാഭ്യാസ 
ശാക്തീകരണം

വോയ്‌സ് അമ്പലപ്പടി ടാലന്റ് പരീക്ഷ കഴിഞ്ഞിറങ്ങുന്ന വിദ്യാർഥികൾ

വോയ്‌സ് അമ്പലപ്പടി ടാലന്റ് പരീക്ഷ കഴിഞ്ഞിറങ്ങുന്ന വിദ്യാർഥികൾ

avatar
വി ബൈജു

Published on Jan 07, 2025, 02:00 AM | 1 min read


എരഞ്ഞിക്കൽ ദിശാബോധം വളർത്തിയെടുക്കാൻ 1200ഓളം വിദ്യാർഥികളെ കണ്ടെത്തി അവർക്ക് പരീക്ഷ നടത്തി, തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പുരസ്‌കാരങ്ങൾ നൽകുക–- ഇത് വോയ്‌സ് അമ്പലപ്പടി എന്ന കലാകായിക സാംസ്‌കാരിക സംഘടന കഴിഞ്ഞ 20 വർഷമായി നടത്തുന്ന സമാന്തര വിദ്യാഭ്യാസ പരിപാടിയാണ്. വിദ്യാർഥികളെ ഉന്നതവിദ്യാഭ്യാസ മേഖലയിലേക്ക്‌ വഴികാട്ടുകയാണ്‌ ലക്ഷ്യം. കക്കോടി, തലക്കുളത്തൂർ, എലത്തൂർ, കോർപറേഷന്റെ എട്ടോളം വാർഡുകൾ എന്നിവിടങ്ങളിലെ 5 മുതൽ 10 വരെ ക്ലാസുവരെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്കുമാത്രമാണ് പരീക്ഷ. പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് വോയ്‌സ് അമ്പലപ്പടിയുടെ സിൽവർജൂബിലി ആഘോഷത്തോടനുബന്ധിച്ച് ആദ്യമായി പരീക്ഷ ആരംഭിച്ചത്. പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്നവരെ മാത്രമേ പരീക്ഷ എഴുതാൻ അനുവദിക്കുകയുള്ളു. ഐഎഎസ് പരീക്ഷക്ക് സമാനമായ ചോദ്യങ്ങളാണ് ഉണ്ടാവുക. അഞ്ചാംക്ലാസ് മുതൽ തന്നെ ഇത്തരം പരീക്ഷകൾക്ക് വിദ്യാർഥികൾ തയ്യാറാവുന്നു എന്നതാണ് പ്രത്യേകത. ഇതിന് രക്ഷിതാക്കൾക്കും അധ്യാപകർക്കും അവബോധം സൃഷ്ടിക്കുകയാണ് ആദ്യം ചെയ്തത്. ഇക്കാലമത്രയും പരീക്ഷയെഴുതിയ വിദ്യാർഥികളുടെ വിവരങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. ഞായറാഴ്ച നടന്ന പരീക്ഷയെഴുതിയ 1200 വിദ്യാർഥികളിൽനിന്ന് 150 വിദ്യാർഥികളെയാണ് പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്. ചോദ്യങ്ങൾ തയ്യാറാക്കുന്നത്‌ മികച്ച അധ്യാപകരാണ്‌. പുരസ്കാര വിതരണം കഴിഞ്ഞാൽ വിദ്യാർഥികൾക്ക് അടുത്ത വർഷം പരീക്ഷ എഴുതാനുതകുന്ന സഹായവും വോയ്സിന്റെ ലൈബ്രറിയിൽ ലഭ്യമാണ്. സ്ഥാപനത്തിന്റെ നെടുംതൂൺ എഴുത്തുകാരൻ വേണു അമ്പലപ്പടിയാണ്.



deshabhimani section

Related News

View More
0 comments
Sort by

Home