ബാലസംഘം മമത മഹോത്സവങ്ങൾക്ക് ജില്ലയിൽ തുടക്കം

ബാലസംഘം മമത മഹോത്സവങ്ങളുടെ ജില്ലാതല ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് പ്രവിഷ പ്രമോദ് നിർവഹിക്കുന്നു
കുന്നമംഗലം നവകേരള നിർമിതിയിൽ കുട്ടികളുടെ പങ്ക് ഓർമിപ്പിച്ച് ബാലസംഘം മമത ഉത്സവങ്ങൾക്ക് ജില്ലയിൽ തുടക്കം. മലയാളത്തിന്റെ മതനിരപേക്ഷ സംസ്‍കാരം തലമുറകളിലേക്ക് പകരുകയാണ് ലക്ഷ്യം. മമത മഹോത്സവങ്ങളുടെ കോഴിക്കോട് ജില്ലാതല ഉദ്ഘാടനം കുന്നമംഗലം പയ്യടിമീത്തലിൽ ബാലസംഘം സംസ്ഥാന പ്രസിഡന്റ് പ്രവിഷ പ്രമോദ് ഉദ്ഘാടനം ചെയ്തു. പയ്യടിമീത്തൽ മേഖല പ്രസിഡന്റ് നൈഷ ലക്ഷ്മി അധ്യക്ഷയായി. ബാലസംഘം ജില്ലാ സെക്രട്ടറി സി അഭയ് രാജ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി പി ഉണ്ണികൃഷ്ണൻ, കിരൺ എസ് ദാസ്, വാർഡ് മെമ്പർ ദീപ കാമ്പുറത്ത്, കെ ലിജീഷ്, സനീഷ്, ലിനീഷ്, സ്നേഹ, ശ്രേയ, മഞ്ജരി, നിവേദ്, അനുനന്ദ, ടി നിസാർ എന്നിവർ സംസാരിച്ചു. അഖിലേഷ്, എ സുരേന്ദ്രൻ, നിർമൽ എന്നിവർ പരിപാടി നയിച്ചു. കുന്നമംഗലം ഏരിയ സെക്രട്ടറി ആദർശ് സ്വാഗതവും പയ്യടിമീത്തൽ മേഖല സെക്രട്ടറി ആദിശങ്കർ നന്ദിയും പറഞ്ഞു.









0 comments