വലിച്ചെറിയൽ വിരുദ്ധ വാരാചരണത്തിന് തുടക്കം

വലിച്ചെറിയൽ വിരുദ്ധ വാര ക്യാമ്പയിനിന്റെ പോസ്റ്റര്‍ കലക്ടർ സ്നേഹിൽ കുമാർ സിങ് എം ഗൗതമന് നൽകി പ്രകാശിപ്പിക്കുന്നു
കോഴിക്കോട് മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള വലിച്ചെറിയൽ വിരുദ്ധ വാരത്തിന് തുടക്കമായി. പുതുവത്സരദിനം മുതൽ ഏഴ് വരെയാണ് വലിച്ചെറിയൽ വിരുദ്ധ വാരം. ശാസ്ത്രീയ മാലിന്യ സംസ്കരണ സംവിധാനം സജ്ജമായി വരുമ്പോഴും പൊതുനിരത്തുകളിലേക്ക് മാലിന്യം വലിച്ചെറിയുന്ന പ്രവണത പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണിത്. സ്ഥിരമായി വലിച്ചെറിയുന്ന സ്ഥലങ്ങൾ കണ്ടെത്തി പൊതുജനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ വൃത്തിയാക്കും. തുടർന്നും വലിച്ചെറിയില്ലെന്ന് ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തും. വലിച്ചെറിയൽ ശീലം ഇല്ലാതാക്കാൻ വിവിധ പരിപാടികളും സംഘടിപ്പിക്കും. ജില്ലയിൽ തദ്ദേശസ്ഥാപനങ്ങൾ പൊതുജനങ്ങളും വിദ്യാഭ്യാസ വകുപ്പും നാഷണൽ സർവീസ് സ്കീമും വിവിധ സന്നദ്ധ സംഘടനകളുമായി ചേർന്ന് വ്യത്യസ്ത പരിപാടികളാണ് ആസൂത്രണം ചെയ്തത്. ക്യാമ്പയിനിന്റെ പോസ്റ്റർ കലക്ടർ സ്നേഹിൽ കുമാർ സിങ് പ്രകാശിപ്പിച്ചു. ജില്ലാ ശുചിത്വ മിഷൻ കോ ഓർഡിനേറ്റർ എം ഗൗതമൻ അധ്യക്ഷനായി.









0 comments