അഭിഭാഷക ക്ഷേമനിധിയും സ്റ്റൈപ്പൻഡും വർധിപ്പിക്കണം

ഓൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ ജില്ലാ യുവ അഭിഭാഷക കൺവൻഷൻ അഡ്വ. ഇ കെ നാരായണൻ ഉദ്ഘാടനംചെയ്യുന്നു
കോഴിക്കോട് അഭിഭാഷക ക്ഷേമനിധി 20 ലക്ഷം രൂപയായും ജൂനിയർ അഭിഭാഷകരുടെ സ്റ്റൈപ്പൻഡ് 5000 രൂപയായും വർധിപ്പിക്കണമെന്ന് ജില്ലാ യുവ അഭിഭാഷക കൺവൻഷൻ ആവശ്യപ്പെട്ടു. ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ അഖിലേന്ത്യ വൈസ് പ്രസിഡന്റ് ഇ കെ നാരായണൻ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് എം കെ ദിനേശൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ സത്യൻ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജോജു സിറിയക്ക്, കെ പി അശോക് കുമാർ, ഇ സ്മിത, ടൗൺ ബാങ്ക് വൈസ് ചെയർമാൻ ഒ എം ഭരദ്വാജ്, കെ സുനിൽകുമാർ എന്നിവർ സംസാരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ എൻ ജയകുമാർ സ്വാഗതവും പി ടി ദിലീപ് നന്ദിയും പറഞ്ഞു. അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ സുജയ സുധാകരൻ ക്ലാസെടുത്തു. യുവ അഭിഭാഷകർക്ക് നിയമപുസ്തകങ്ങൾ നൽകി. യുവ അഭിഭാഷക ജില്ലാ സബ് കമ്മിറ്റി ഭാരവാഹികൾ: പി ജതിൻ (ചെയർമാൻ), പി എം അജിഷ (കൺവീനർ), കെ അദ്വൈത് (ജോ. കൺവീനർ), സി കെ അൻഫാസ് (ജോ. കൺവീനർ).









0 comments