നിറവിസ്മയമായി 
 ‘കലക്ടീവ്‌ കാൻവാസ്‌’

ആർട്ട് ഗ്യാലറിയിൽ ആരംഭിച്ച നന്മ ചിത്ര പ്രദർശനത്തിൽ നിന്ന്

ആർട്ട് ഗ്യാലറിയിൽ ആരംഭിച്ച നന്മ ചിത്ര പ്രദർശനത്തിൽ നിന്ന്

വെബ് ഡെസ്ക്

Published on Nov 14, 2025, 12:00 AM | 1 min read

കോഴിക്കോട്‌ കാടും പുഴയും മനുഷ്യരും ദൈവങ്ങളും നിറഞ്ഞ വർണലോകം തീർത്ത്‌ ‘കലക്ടീവ്‌ കാൻവാസ്‌’. മലയാള കലാകാരന്മാരുടെ ദേശീയ സംഘടന ‘നന്മ’ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചിത്രപ്രദർശനത്തിലാണ്‌ 35 ഓളം കലാകാരന്മാരുടെ ചിത്രങ്ങൾ നിറക്കാഴ്‌ച സമ്മാനിക്കുന്നത്‌. മുഖങ്ങൾ, ദൈവരൂപങ്ങൾ, പരിസ്ഥിതി കാഴ്‌ചകൾ, പൂക്കൾ തുടങ്ങിയ ചുറ്റുപാടിന്റെ വേറിട്ട മനോഹരമായ കാഴ്‌ചകളാണ്‌ ‘കലക്ടീവ്‌ കാൻവാസി’ന്റെ അഴക്‌. അക്രിലിക്ക്‌, വാട്ടർ കളർ, ഓയിൽ തുടങ്ങിയ വിവിധ മാധ്യമങ്ങളുപയോഗിച്ചുള്ള 100 ഓളം ചിത്രങ്ങളുണ്ട്‌. നന്മ സംഘടനയിലെ അംഗങ്ങളായ ചിത്രകാരന്മാരുടെ രചനകളാണെല്ലാം. ആർട്ടിസ്‌റ്റ്‌ മദനൻ ഉദ്‌ഘാടനം ചെയ്‌തു. പകൽ 11 മുതൽ വൈകിട്ട്‌ ഏഴ്‌ വരെയുള്ള പ്രദർശനം 15ന്‌ സമാപിക്കും.



deshabhimani section

Related News

View More
0 comments
Sort by

Home