18 വർഷം; പത്തിലേറെ വൻ തീപിടിത്തം

കോഴിക്കോട് ഒന്നര വ്യാഴവട്ടം മുമ്പ് കോഴിക്കോട് മിഠായിത്തെരുവിലെ പടക്കക്കടയിലെ പൊട്ടിത്തെറിക്കുശേഷം നഗരം കണ്ട വൻ തീപിടിത്തമാണ് ഞായർ വൈകിട്ട് മൊഫ്യൂസിൽ ബസ് സ്റ്റാൻഡിലെ തുണിക്കടയിലുണ്ടായത്. 2007 ഏപ്രിൽ അഞ്ചിന് രാവിലെയായിരുന്നു നഗരത്തിലെ ഏറ്റവും തിരക്കേറിയ മിഠായിത്തെരുവിനോട് ചേർന്ന എംപി റോഡിലെ പടക്കക്കടയിൽ പൊട്ടിത്തെറിയുണ്ടായത്. അപകടത്തിൽ ആറുപേർ മരിക്കുകയും എഴുപതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. കോടികളുടെ നാശവുമുണ്ടായി. 40 കടകൾ പൂർണമായും 30 കടകൾ ഭാഗികമായും കത്തിനശിച്ചു. 2007 മുതൽ നഗരത്തിൽ പത്തിലേറെ സ്ഥലങ്ങളിലാണ് വലിയ തീപിടിത്തമുണ്ടായത്. ആഴ്‌ചകൾക്ക് മുമ്പ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഉണ്ടായ പുകയും പൊട്ടിത്തെറിയും നടുക്കുന്ന കാഴ്‌ചയായി.









0 comments