സർക്കാർ ഭൂമിയിലെ കൈയേറ്റം; ഭൂസംരക്ഷണ നിയമപ്രകാരം കേസെടുത്തു

നവമി ദിനത്തിൽ സർക്കാർ ഭൂമിയിൽ അതിക്രമിച്ചുകയറി പൂജകൾ നടത്തുന്ന ദൃശ്യം
വെസ്റ്റ്ഹിൽ
അവകാശികളില്ലാത്തതിനെ തുടർന്ന് സർക്കാർ ഏറ്റെടുത്ത ഈസ്റ്റ്ഹിൽ ഇന്ത്യൻ എക്സ്‌പ്രസിന് സമീപത്തെ 36 സെന്റ് ഭൂമിയിൽ കടന്നുകയറി നവമി ആഘോഷം സംഘടിപ്പിച്ചവർക്കെതിരെ കേസെടുത്തു. പരിസരവാസിയായ വി എം ശ്രീധരൻ സിഎം വിത്ത് മിയിലേക്ക് നൽകിയ പരാതിയെ തുടർന്നാണ് തഹസിൽദാർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി കലക്ടർ കൈയേറ്റക്കാർക്കെതിരെ ഭൂസംരക്ഷണവകുപ്പ് ചേർത്ത് കേസെടുത്തത്. തഹസിൽദാർ ഇടപെട്ട് മണ്ണിൽ രാജൻ എന്നയാളോട് പൂജകൾ നിർത്തിവയ്ക്കാനും ഭൂമി വിട്ടുപോവാനും ആവശ്യപ്പെടുകയും, പ്രസ്തുത സ്ഥലത്ത് ചുറ്റുമതിൽ കെട്ടി സംരക്ഷിക്കാൻ കലക്ടർക്ക് റിപ്പോർട്ടും നൽകിയിരുന്നു. വർഷങ്ങൾക്ക്മുമ്പ് നാടുവിട്ടുപോയ തമ്പി എന്നയാളുടെ പേരിലുള്ള ഭൂമി തട്ടിയെടുക്കാനുള്ള ചിലരുടെ ശ്രമത്തെ ചോദ്യംചെയ്ത് ശ്രീധരൻ നൽകിയ പരാതിയെ തുടർന്നാണ് നടപടിക്രമം പൂർത്തിയാക്കി സർക്കാർ ഭൂമിയേറ്റെടുത്തത്. ഇതിനെ ചോദ്യംചെയ്ത് മണ്ണിൽ രാജൻ നൽകിയ കേസ് ചെലവടക്കം കോടതി തള്ളുകയും ചെയ്തിരുന്നു. മറ്റു ചിലർ ഭൂമിയിൽ അവകാശവാദമുന്നയിച്ച് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ കേസ് പൂർത്തിയാവുന്ന മുറക്ക് നടപടിക്രമം വേഗത്തിലാക്കും.









0 comments