ആത്മാഭിമാനത്തോടെ സ്‌ത്രീകൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Nov 16, 2025, 02:24 AM | 2 min read

കോഴിക്കോട്‌

സ്‌ത്രീകളെയും കുട്ടികളെയും ചേർത്തുപിടിച്ചും സ്വയം പര്യാപ്തയുടെ ചുവടുകൾ സമ്മാനിച്ചും ജില്ലാ പഞ്ചായത്ത്‌. സ്‌ത്രീകളുടെ ക്ഷേമത്തിനും മുന്നേറ്റത്തിനുമായി നിരവധി പദ്ധതികളാണ്‌ ആസൂത്രണം ചെയ്തത്‌. സമഗ്ര ജെൻഡർ വികസന റിപ്പോർട്ട്‌, ജെൻഡർ റിസോഴ്‌സ്‌ സെന്റർ, വനിതാ സ‍ൗഹൃദകൂട്ടായ്‌മകൾ, ജ്വാല കലാ കായിക പരിപാടികൾ, അങ്കണവാടി ജില്ലാ കലോത്സവം, മാതൃകാ അങ്കണവാടികൾ, ക്രാഡിൽ അങ്കണവാടികൾ തുടങ്ങി പട്ടികകൾ നീളുന്നു.

25 മാതൃകാ അങ്കണവാടികൾ

20 പഞ്ചായത്തുകൾക്ക്‌ 25 മാതൃകാ അങ്കണവാടി കെട്ടിടം നിർമിക്കുന്നതിനായി 3.75 കോടി രൂപയാണ്‌ ജില്ലാ പഞ്ചായത്ത്‌ അനുവദിച്ചത്‌. പുറമേരി, കാവിലുംപാറ, നരിപ്പറ്റ, കായണ്ണ, കൊടിയത്തൂർ, നാദാപുരം, കായക്കൊടി, തിരുവന്പാടി, ഉണ്ണികുളം, മാവൂർ, നന്മണ്ട, പുതുപ്പാടി, മണിയൂർ, മേപ്പയൂർ, ചക്കിട്ടപാറ, ബാലുശേരി, കട്ടിപ്പാറ, തിരുവള്ളൂർ, വില്യാപ്പള്ളി, കോട്ടൂർ എന്നീ പഞ്ചായത്തുകളിലാണ്‌ മാതൃകാ അങ്കണവാടി ഒരുക്കിയത്‌. ക‍ൂടാതെ

ക്രാഡിൽ നിലവാരത്തിലേക്ക്‌ ഉയർത്താൻ ജില്ലയിലെ എല്ലാ പഞ്ചായത്തുകളിൽനിന്നും രണ്ടുവീതം അങ്കണവാടികളെ തെരഞ്ഞെടുത്തു. 140 അങ്കണവാടികൾക്ക്‌ ആവശ്യമായ കളി ഉപകരണങ്ങൾ വാങ്ങുന്നതിനും പെയിന്റിങ് ഉൾപ്പെടെ കെട്ടിട നവീകരണത്തിനുമായി 1. 31 കോടി രൂപയും ചെലവഴിച്ചു.

നാപ്‌കിൻ വെൻഡിങ്‌ മെഷീൻ

നാപ്‌കിൻ വെൻഡിങ്‌ മെഷീൻ ആൻഡ്‌ ഇൻസിനേറ്റർ സ്ഥാപിക്കലാണ്‌ മറ്റൊരു എടുത്തുപറയേണ്ട നേട്ടം. സാനിറ്ററി നാപ്‌കിനുകൾ സംസ്‌കരിക്കുന്നതിനായി 20 സർക്കാർ സ്‌കൂളുകളിലും 62 എയ്‌ഡഡ്‌ സ്‌കൂളുകളിലും ജില്ലാ പഞ്ചായത്ത്‌ ആശുപത്രികളിലും നാപ്‌കിൻ വെൻഡിങ്‌ മെഷീൻ ആൻഡ്‌ ഇൻസിനേറ്റർ സ്ഥാപിച്ചു. ഇതിനായി 87.52 ലക്ഷം രൂപയാണ്‌ വിനിയോഗിച്ചത്‌.

ജെൻഡർ റിസോഴ്‌സ്‌ സെന്റർ

ലിംഗപദവിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക്‌ മാർഗനിർദേശവും പിന്തുണയും നൽകാനും ജെൻഡർ അനുബന്ധ ഇടപെടലുകൾ ഏകോപിപ്പിക്കുന്നതിനായി ജില്ലാതലത്തിൽ ജെൻഡർ റിസോഴ്‌സ്‌ സെന്റർ സ്ഥാപിച്ചു. ഇതിനായി 9.36 ലക്ഷം ര‍ൂപ ചെലവഴിച്ചു സ്‌ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ മനസ്സിലാക്കി പദ്ധതി രൂപീകരണത്തിന്‌ സഹായിക്കുന്നതിനായി ലിംഗപദവി പഠനം നടത്തി പ്രസിദ്ധീകരിച്ചതും കേരളത്തിന്റെ ആദ്യ അനുഭവം.

സ്‌ത്രീ സംബന്ധമായ അസുഖങ്ങൾ കൂടുതലുള്ള ഏരിയകൾ കണ്ടെത്തി മെഡിക്കൽ ക്യാന്പുകൾ സംഘടിപ്പിച്ചു. ഇതിനായി 16.59 ലക്ഷം രൂപ ചെലവിട്ടു.

30 വയസ്സിന്‌ മുകളിലെ വനിതകൾക്കായി ആർട്‌സ്‌ ആൻഡ്‌ സ്‌പോർട്‌സ്‌ ഫെസ്‌റ്റ്‌ നടത്തുന്നതിനായി 9.29 ലക്ഷം രൂപ വിനിയോഗിച്ചു.

സ്‌ത്രീകളും പെൺകുട്ടികളും കക്ഷിയായിട്ടുള്ള പരാതി സ്വീകരിക്കുന്നതിനും ആവശ്യമായ ഇടപെടലുകളും പരിഹാരവും സഹായ സംവിധാനവും ഉണ്ടാക്കുന്നതിനായുള്ള ഇടപെടലും ശ്രദ്ധേയമായിരുന്നു. ഇതിനായി 3.81 ലക്ഷം രൂപയാണ്‌ ചെലവിട്ടത്‌.



deshabhimani section

Related News

View More
0 comments
Sort by

Home