കലാ–-കായിക –-പ്രവൃത്തിപരിചയ അധ്യാപകരുടെ ---ജോലി സംരക്ഷണം ഉറപ്പാക്കും: മന്ത്രി ശിവന്‍കുട്ടി

കെഎസ്ടിഎ സംഘടിപ്പിച്ച സംസ്ഥാന കലാ–-കായിക–-പ്രവൃത്തിപരിചയ അധ്യാപക കൺവൻഷൻ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരം
കലാ, കായിക, പ്രവൃത്തിപരിചയ അധ്യാപകരുടെ ജോലി സംരക്ഷണം ഉറപ്പാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കെഎസ്ടിഎ സംഘടിപ്പിച്ച സംസ്ഥാന കലാകായിക പ്രവൃത്തിപരിചയ അധ്യാപക കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാന ചരിത്രത്തിൽ ആദ്യമായി നടന്ന സ്കൂൾ ഒളിമ്പിക്സ് വിജയകരമായി നടത്തുന്നതിന് ഒപ്പംനിന്ന അധ്യാപകരെ മന്ത്രി അഭിനന്ദിച്ചു. കലാകായിക പ്രവൃത്തിപരിചയ മേഖലയെ ശക്തിപ്പെടുത്താൻ അധ്യാപകർ ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് കൺവൻഷൻ ആഹ്വാനം ചെയ്തു. ഈ മേഖലയിലെ അധ്യാപകരുടെ എല്ലാ സർവീസ് പ്രശ്നങ്ങളും പരിഹരിക്കാൻ ഈ സർക്കാരിന്റെ കാലത്ത് തന്നെ ശ്രമിക്കുമെന്ന് മന്ത്രിയുടെ പ്രഖ്യാപനം കൺവൻഷൻ സ്വാഗതം ചെയ്തു. കെഎസ്ടിഎ സംസ്ഥാന പ്രസിഡന്റ്ഡി സുധീഷ് അധ്യക്ഷനായി. ജനറൽ സെക്രട്ടറി ടി കെ എ ഷാഫി, സംസ്ഥാന സെക്രട്ടറി എ നജീബ്, കലാകായിക സബ് കമ്മിറ്റി കൺവീനർ കെ രാഘവൻ എന്നിവർ സംസാരിച്ചു.









0 comments