ഓണത്തിനൊരു യാത്രയാകാം; ആനവണ്ടിയോടൊപ്പം

കോട്ടയം
മഴയുടെയും കോടമഞ്ഞിന്റെയും സൗന്ദര്യം ആസ്വദിക്കാൻ ഓണക്കാലത്ത് യാത്രകൾ ഒരുക്കി കെഎസ്‌ആർടിസി. ബജറ്റ് ടൂറിസം സെല്ലിന്റെ ഭാഗമായി ജില്ലയിലെ എല്ലാ ഡിപ്പോകളിൽ വിനോദയാത്രകൾ ഒരുക്കിയിട്ടുണ്ട്. നെല്ലിയാമ്പതി, ഓക്സിവാലി, സൈലന്റ് വാലി, വയനാട്, മലക്കപ്പാറ, ചതുരംഗപ്പാറ, മാമലക്കണ്ടം, മൂന്നാർ, മറയൂർ, വട്ടവട, കോവളം, രാമക്കൽമേട്, ഇല്ലിക്കകല്ല്, -ഇലവീഴാപൂഞ്ചിറ, വാഗമൺ, നിലമ്പൂർ, മലമ്പുഴ, പാലരുവി, പൊന്മുടി, ഗവി യാത്രകളാണ് കൂടുതലും ക്രമീകരിച്ചിട്ടുള്ളത്.
സീ അഷ്‌ടമുടി, കൊല്ലം ജെ കെ റോയൽസ്, ആലപ്പുഴ വേഗ എന്നീ ബോട്ട് യാത്രകളും ആറന്മുളവള്ള സദ്യ ഉൾപ്പെടുന്ന പഞ്ചപാണ്ഡവ യാത്രയും അയ്യപ്പ ചരിത്രത്തിലൂടെയുള്ള അയ്യപ്പദർശന പാക്കേജും ആഴിമല- ചെങ്കൽ, മൂകാംബിക, വേളാങ്കണ്ണി പാക്കേജും ഇൗ അവധിക്കാലത്തേക്കായി കെഎസ്‌ആർടിസി ഒരുക്കുന്നു. ഒക്ടോബറിൽ പൂജാഅവധിക്ക് പ്രത്യേക ട്രിപ്പുകളും ഒരുക്കുന്നുണ്ട്.
ബുക്കിങ്ങിനായി വിളിക്കാം
എരുമേലി; 9562269963, 9447287735
പൊൻകുന്നം; 9497888032, 9400624953
ഈരാറ്റുപേട്ട; 9526726383, 9847786868
പാലാ; 7306109488, 9745438528
വൈക്കം; 9995987321, 9072324543
കോട്ടയം; 8089158178, 94471 39358
ചങ്ങനാശേരി; 8086163011, 9446580951
പ്രശാന്ത് വേലിക്കകം ജില്ലാ കോ - ഓർഡിനേറ്റർ: 9447223212







0 comments