തുലാമഴ തിമിർത്ത് പെയ്‌തു

കോട്ടയത്ത് പെയ്ത തുലാമഴ
കോട്ടയം
സംസ്ഥാനത്താകെ തകർക്കുകയാണ് തുലാപെയ്‌ത്ത്. തുലാവർഷ ആരംഭം മുതൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഇടിയോടുകൂടിയ കനത്ത മഴയും ലഭിക്കുന്നു. മലയോര മേഖലയിൽ ഉൾപ്പെടെ ശക്തമായ മഴയാണ് പെയ്തത്. ജില്ലയിൽ സാധാരണ ലഭിക്കേണ്ട അളവുകൾ ഭേദിച്ച് തിമിർത്ത് പെയ്യുകയാണ് തുലാമഴ. തുലാവർഷം ആരംഭിച്ച് ഒരാഴ്ച പിന്നിട്ടപ്പോഴേക്കും 48 ശതമാനം അധികമഴയും ലഭിച്ചു. സംസ്ഥാനത്താകെ 37 ശതമാനം അധികമഴയാണ് ലഭിച്ചത്. മാർച്ച് മുതൽ മെയ് വരെയുള്ള പ്രീ മൺസൂൺ കാലത്ത് 114 ശതമാനം അധികമഴയും ജില്ലയിൽ ലഭിച്ചു. നിലവിൽ മഴയുടെ തീവ്രതയ്‌ക്ക് കുറവുണ്ട്. പലയിടങ്ങളിലും ഇടിയോടുകൂടിയും കുറഞ്ഞുമുള്ള മഴയാണ് ഞായറാഴ്ച രേഖപ്പെടുത്തിയത്. തിങ്കളാഴ്ചവരെ മഴ ശക്തമായ മുന്നറിയിപ്പ് ഇല്ല. പച്ച അലർട്ടാണ്. നേരിയതോ മിതമായതോ ആയ മഴയാണ് ഇത് സൂചിപ്പിക്കുന്നത്. ചൊവ്വാഴ്ച മഞ്ഞ അലർട്ടാണ് കേന്ദ്രകാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ ഇടിയോടുകൂടിയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കാം. ദിവസങ്ങളായി വിവിധപ്രദേശങ്ങളിൽ ഇടിയോടുകൂടിയ കനത്ത മഴ ലഭിച്ചെങ്കിലും കാര്യമായ നാശമില്ല.









0 comments