മാഞ്ഞൂരിൽ ക്ഷേത്രങ്ങളിലും വീട്ടിലും മോഷണം

മാഞ്ഞൂർ
മാഞ്ഞൂരിൽ ക്ഷേത്രങ്ങളും വീടും കുത്തിത്തുറന്ന് മോഷണം. തിങ്കളാഴ്ച രാത്രി നടന്ന മോഷണം ചൊവ്വാ പുലർച്ചെയാണ് അറിയുന്നത്. വാണിയംകാവിലെ ശനീശ്വര ക്ഷേത്രത്തിലെ തിടപ്പള്ളിയിൽനിന്ന് 40000 രൂപ നഷ്ടപ്പെട്ടു. ക്ഷേത്രത്തിലെ പുനഃപ്രതിഷ്‌ഠ വാർഷികത്തിന് സമാഹരിച്ച തുകയാണ് മോഷ്ടിച്ചത്. മാഞ്ഞൂർ കൊട്ടാരം ദുർഗാക്ഷേത്രത്തിൽ ശ്രീകോവിലിനുള്ളിലെ ഭണ്ഡാരക്കുറ്റി കുത്തിത്തുറന്ന നിലയിലായിരുന്നു. മോഷ്‌ടിച്ച തുക തിട്ടപ്പെടുത്താൻ കഴിയില്ലെന്ന് ക്ഷേത്ര അധികാരികൾ പറഞ്ഞു. കോതനല്ലൂരിനുസമീപം സ്ലീവാപുരം പുതുച്ചിറയിൽ ജോണിയുടെ വീടിന്റെ വാതിൽ കുത്തിത്തുറന്നായിരുന്നു മോഷണം. ജോണിയും കുടുംബാംഗങ്ങളും വിദേശത്തായിരുന്നതിനാൽ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ജോണിയുടെ മകൾ വീട് വൃത്തിയാക്കാൻ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. മോഷണം സംബന്ധിച്ച് കടുത്തുരുത്തി പൊലീസിൽ പരാതിനൽകി.പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.









0 comments