വാക്കുതർക്കത്തിനിടെ സുഹൃത്തിനെ വെട്ടിക്കൊല്ലാൻ ശ്രമം: തമിഴ്‌നാട് സ്വദേശി അറസ്‌റ്റിൽ

പ്രതി കാർത്തിക്
പാലാ
താമസസ്ഥലത്ത് ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെ സുഹൃത്തിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതി അറസ്‌റ്റിൽ. തമിഴ്‌നാട് സ്വദേശി കാര്‍ത്തിക്കിനെയാണ്(38) പാലാ പൊലീസ് അറസ്‌റ്റ് ചെയ്‌തത്. ഇടമറ്റത്ത് എഫ്‌സി കോൺവെന്റിൽ ജോലിക്കാരനായ തമിഴ്‌നാട് സ്വദേശി സൂര്യ എന്ന അറുമുഖം ഷൺമുഖവേലിനെ(38) വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിലാണ് അറസ്‌റ്റ്. മുഖത്തും കഴുത്തിനും ഗുരുതര പരിക്കേറ്റ സൂര്യ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. വ്യാഴം രാത്രി 10.15ന് ഇരുവരും താമസിക്കുന്ന ഇടമറ്റത്തെ വീട്ടിലാണ് സംഭവം. സൂര്യയെ പൊലീസ് എത്തിയാണ് 108 ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചത്. പാലാ എസ്‌എച്ച്‌ഒ പ്രിൻസ് ജോസഫിന്റെ നേതൃത്വത്തിൽ എസ്‌ഐമാരായ കെ ദിലീപ് കുമാർ, എം സി രാജു, സിപിഒമാരായ കെ കെ സന്തോഷ്, ജോബി കുര്യൻ, കിരണ്‍ കുമാർ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടിച്ചത്.









0 comments