കുറവിലങ്ങാട് ഉപജില്ലാ കലോത്സവം സമാപിച്ചു

കുറവിലങ്ങാട് ഉപജില്ലാ കലോത്സവത്തിൽ ഓവറോൾ നേടിയ നസ്രത്ത് ഹിൽ ഡീ പോൾ ഹയർ സെക്കൻഡറി സ്കൂൾ ടീമിന് വാർഡംഗം ശിൽപാ ദാസ് ട്രോഫി കൈമാറുന്നു
പെരുവ
കുറവിലങ്ങാട് ഉപജില്ലാ കലോത്സവ സമാപന സമ്മേളനം ജില്ലാ പഞ്ചായത്തംഗം ടി എസ് ശരത് ഉദ്ഘാടനംചെയ്തു. വാർഡ് മെമ്പർ ശിൽപദാസ് അധ്യക്ഷയായി. മുളക്കുളം പഞ്ചായത്ത് പ്രസിഡന്റ് ടി കെ വാസുദേവൻനായർ, പഞ്ചായത്തംഗങ്ങളായ പോൾസൺ ബേബി, എ കെ ഗോപാലൻ, വ്യാപാരി വ്യവസായി ഏകോപന സമിതി വൈക്കം താലൂക്ക് ജോയിന്റ് കൺവീനർ തോമസ് ചെറിയാൻ, മുൻ പിടിഎ പ്രസിഡന്റുമാരായ കെ ടി സന്തോഷ്, കുഞ്ഞു കുഞ്ഞു, രാഷ്ട്രീയ പ്രവർത്തകരായ ടോമി മ്യാലിൽ, ജെഫിൻ, പ്രഥമാധ്യാപിക എലിസബത്ത് പി ചാക്കോ, ഹെഡ്മാസ്റ്റർ ഫോറം സെക്രട്ടറിമാരായ കെ പ്രകാശൻ, ബിജോയ് മാത്യു, ബിപിസി സതീഷ് ജോസഫ് എന്നിവർ സംസാരിച്ചു. പ്രോഗ്രാം കൺവീനർ കെ ജെ സെബാസ്റ്റ്യൻ ഫല പ്രഖ്യാപനം നടത്തി. വിജയികൾക്കുള്ള ട്രോഫികൾ വാർഡംഗം ശിൽപദാസ് വിതരണംചെയ്തു. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ജയചന്ദ്രൻ പിള്ള, ജനറൽ കൺവീനർ ഐ സി മണി എന്നിവർ സംസാരിച്ചു. ഓവറോൾ കിരീടം നസ്രത്ത് ഹിൽ ഡീ പോൾ ഹയർസെക്കൻഡറി സ്കൂൾ നേടി. രണ്ടാം സ്ഥാനം ഇമ്മാനുവൽ ഹയർസെക്കൻഡറി സ്കൂൾ കോതനല്ലൂരും മൂന്നാം സ്ഥാനം സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂൾ കുറവിലങ്ങാടും നേടി.









0 comments