ശിശുദിനാഘോഷം: 
സൗഹൃദ ഫുട്ബോൾ മത്സരം നട

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 16, 2025, 02:25 AM | 1 min read

ത്തി

കോട്ടയം
ശിശുദിന വാരാഘോഷത്തിന്റെ ഭാഗമായി വനിതാ ശിശുവികസന വകുപ്പും ജില്ലാ ശിശുസംരക്ഷണ യൂണിറ്റും ചേർന്ന് സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. പേരൂർ ഗ്രീൻഫീൽഡ് ടർഫിൽ നടന്ന മത്സരം കലക്ടർ ചേതൻ കുമാർ മീണ ഉദ്ഘാടനംചെയ്തു. വിജയികളായ ഗവ. ചിൽഡ്രൻസ് ഹോമിലെ കുട്ടികൾക്ക് കലക്ടർ സമ്മാനം വിതരണംചെയ്‌തു. ഫാം ക്ലബ് മെൽബൺ, സർഗക്ഷേത്ര 89.6 എഫ്എം എന്നിവർ സ്പോൺസർ ചെയ്ത ജേഴ്സി ജില്ലാ ശിശുക്ഷേമസമിതി അധ്യക്ഷ ആഷ മോഹനും ജില്ലാ വനിതാ ശിശുവികസന ഓഫീസർ ടിജു റേച്ചൽ തോമസും ചേർന്ന് പ്രകാശിപ്പിച്ചു. ജില്ലാ ശിശുസംരക്ഷണ ഓഫീസർ സി ജെ ബീന, ശിശുക്ഷേമ സമിതി അംഗങ്ങൾ, ജില്ലാ ശിശുസംരക്ഷണ ഓഫീസ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home