സയൻസ് സിറ്റി ഒന്നാംഘട്ട ഉദ്ഘാടനം ഇന്ന്

കോട്ടയം ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക മ്യൂസിയം സ്ഥാപിച്ച സയൻസ് സിറ്റിയുടെ ഒന്നാംഘട്ടം വ്യാഴം വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും. മന്ത്രി ഡോ. ആർ ബിന്ദു അധ്യക്ഷയാകും. കേന്ദ്ര സാംസ്‌കാരിക മന്ത്രി ഗജേന്ദ്രസിങ് ശെഖാവത്ത്, മന്ത്രി വി എൻ വാസവൻ എന്നിവർ മുഖ്യാതിഥികളാകും. കുറവിലങ്ങാട് പഞ്ചായത്തിലെ കോഴായിൽ സംസ്ഥാന സർക്കാർ അനുവദിച്ച 30 ഏക്കർ ഭൂമിയിലാണ് സയൻസ് സിറ്റി നിർമിക്കുന്നത്. അപൂർവയിനം വന, സുഗന്ധവ്യഞ്ജന, ഫല ഔഷധ ഉദ്യാന സസ്യങ്ങൾ എന്നിവ ഉൾക്കൊള്ളിച്ച് കുറവിലങ്ങാട് പഞ്ചായത്തിന്റെയും ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും സഹകരണത്തോടെ ജൈവ വൈവിധ്യ പാർക്ക് സ്ഥാപിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. ഉദ്യാനത്തിന്റെ നിർമാണവും മുഖ്യമന്ത്രി ഉദ്ഘാടനവും ചെയ്യും.









0 comments